എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി സ്റ്റീഫന്‍ റോബര്‍ട്ടിന് പിന്തുണയുമായി നടി അനുമോള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഒന്നാം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി നടി അനുമോള്‍. ഫെയ്സ്ബുക്ക് കുറിപ്പിലാണ് സ്ഥാനാര്‍ഥി സ്റ്റീഫന്‍ റോബര്‍ട്ടിനെ പിന്തുണച്ച്‌ അനുമോള്‍ എഴുതിയത്.

“സ്റ്റീഫന്‍ ചേട്ടനെ കുറച്ചു കാലമായിട്ട് എനിക്ക് പരിചയമുണ്ട്. സ്റ്റീഫന്‍ റോബര്‍ട്ട് നമ്മള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ആള്‍ ആയാണ് തോന്നീട്ടുള്ളത്, എല്ലാവരോടും സൗഹൃദം സ്ഥാപിക്കാന്‍ ആണ് അദ്ദേഹം ജീവിക്കുന്നത് നും തോന്നാറുണ്ട്. സ്റ്റീഫന്‍ ചേട്ടന്‍ ഒരു സുഹൃത്തായി ഇവിടെയുണ്ട് എന്നുള്ളത് ഒരു ധൈര്യം തന്നെ ആണ്.. ഇത്തരം മനുഷ്യര്‍ വിജയിക്കണം.. എല്ലാ വിജയാശംസകളും…’ അനുമോള്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നേരത്തെ നടന്‍ വിനയ് ഫോര്‍ട്ടും സംവിധായകന്‍ രാജീവ് രവിയും സ്റ്റീഫനെ പിന്തുണച്ച്‌ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here