1.50 ലക്ഷം രൂപക്ക് എല്ലാത്തരം റൈഡര്‍മാര്‍ക്കും സുഖയാത്ര സമ്മാനിക്കാന്‍ ഡ്യൂക്ക് 125ന്റെ പരിഷ്കരിച്ച പതിപ്പ്

ആഗോള വിപണിയിലെ മുന്‍നിര പ്രീമിയം ബൈക്ക് ബ്രാന്‍ഡായ കെടിഎം 2021 മോഡല്‍ ഇയര്‍ ഡ്യൂക്ക് 125 ന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തി. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 1.50 ലക്ഷം രൂപയാണു 2021 കെ ടി എം 125 ഡ്യൂക്കിന്റെ ഷോറൂം വില.റൈഡര്‍ക്ക് തുല്യം വയ്ക്കാനാവാത്ത റൈഡിംഗ് അനുഭവം സമ്മാനിക്കുന്ന വാഹനം സ്വന്തമായി ഒരു കെടിഎം സ്വപ്‍നം കാണുന്ന ചെറുപ്പക്കാരെ ഉദ്ദേശിച്ചുള്ളതാണെന്നും കെടിഎമ്മിന്റെ ഇന്ത്യയിലെ എല്ലാ ഔട്ട്ലെറ്റുകളിലും ഇപ്പോള്‍ ഈ ബൈക്ക് ലഭ്യമാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനുണ്ടായിരുന്ന മുൻ മോഡലിനെ അപേക്ഷിച്ച് 8,000 രൂപയോളം അധികമാണിത്.എൻജിൻ ശേഷി പരിഗണിച്ചാൽ ഇന്ത്യൻ വിപണിയിൽ ‘125 ഡ്യൂക്കി’ന് എതിരാളികളില്ല; ബി എസ് നാല് എൻജിനുള്ള 125 ഡ്യൂക്കുമായി താരതമ്യം ചെയ്താൽ പരിഷ്കരിച്ച ബൈക്കിന് വിലയിൽ 15,000 രൂപയോളമാണു വർധന.

റൈഡര്‍, പാസഞ്ചര്‍ സീറ്റുകളുടെ രൂപത്തിലും പുതുമകളുണ്ട് .രൂപമാറ്റം വരുത്തിയ ഫ്യുവല്‍ ടാങ്കിന്റെ ശേഷി ഇപ്പോള്‍ 13.5 ലിറ്ററായി മാറിയിട്ടുണ്ട്. മുന്നിലും പിന്നിലും ഉള്ള പുത്തന്‍ WP സസ്പെന്‍ഷന്‍ ഫോര്‍ക്കുകള്‍ 125 ഡ്യൂക്കിന്റെ ലോകോത്തര ഷാസിക്കും ബ്രേക്കിംഗ് ഘടകങ്ങള്‍ക്കും ഏറെ ഇണങ്ങുന്നവയാണ്‌. എല്ലാത്തരം റൈഡര്‍മാര്‍ക്കും എല്ലാത്തരം റോഡ് സാഹചര്യങ്ങളിലും സുഖയാത്ര സമ്മാനിക്കാന്‍ ഈ സസ്പെന്‍ഷന്‍ സഹായിക്കുന്നു. മാത്രമല്ല, മറ്റു കെടിഎം വാഹനങ്ങളെ പോലെ കോര്‍ണറിങ്ങിലും 125 ഡ്യൂക്ക് റൈഡര്‍ക്ക് മികച്ച ആത്മവിശ്വാസമേകുമെന്നും കമ്പനി പറയുന്നു.

പരിഷ്കരിച്ച ഫ്രെയിമാണ് ‘2021 കെ ടി എം 125 ഡ്യൂക്കി’ലെ പ്രധാന പുതുമ; ശേഷിയേറിയ ബൈക്കുകളിലെ പോലെ ബോൾട്ട് ഓൺ സബ്ഫ്രെയിം സഹിതം ട്രെല്ലിസ് ഫ്രെയിമോടെയാണു പുതിയ ‘125 ഡ്യൂക്കി’ന്റെയും വരവ്. ഇതോടെ ബൈക്കിന്റെ ഭാരം മുമ്പത്തെ 152 കിലോഗ്രാമിനു പകരം 159 കിലോഗ്രാമായി ഉയർന്നിട്ടുമുണ്ട്. സീറ്റിന്റെ ഉയരമാവട്ടെ 818 എം എമ്മിൽ നിന്ന് 822 എം എമ്മുമായി. ‘ഡ്യൂക്ക്’ ശ്രേണിയുടെ പതിവു ശൈലിയിൽ രണ്ടു നിറങ്ങളിലാണ് ഈ ബൈക്കും ലഭിക്കുക: ഇലക്ട്രോണിക് ഓറഞ്ച്, സിറാമിക് വൈറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News