അങ്ങനെ ഞാനും:മഞ്ജു വാരിയരുടെ കിം കിം ചലഞ്ചേറ്റെടുത്ത സൗദാമിനി മുത്തശ്ശി

നടി മഞ്ജു വാര്യരുടെ കിം കിം ഡാന്‍സ് ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ . പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിനായി മഞ്ജു തന്നെ പാടിയ പാട്ടിനൊപ്പം ചുവടുവെച്ചാണ് ചലഞ്ച്.

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു വാര്യര്‍ കിംകിം ഡാന്‍സ് ചലഞ്ച് വീഡിയോ പുറത്തു വിട്ടത്. ആരാധകരോട് പാട്ടിന് അനുസരിച്ച് ചുവടുവെക്കാനും ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും താരം അഭ്യര്‍ഥിച്ചിരുന്നു. മഞ്ജുവിന്‍റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. തൊട്ട് പിന്നാലെ ചലഞ്ച് ഏറ്റെടുത്തവരുടെ ഡാന്‍സും എത്തി

വളരെ രസകരമായി തോന്നുന്ന കിം കിം ഡാൻസ് വീഡിയോ ആണ് സൗദാമിനി അമ്മൂമ്മ പങ്ക് വെച്ചിരിക്കുന്നത്.അങ്ങനെ ഞാനും എന്നാണ് മുത്തശ്ശിയുടെ ടൈറ്റിൽ.ഒട്ടേറെ പേര് കമന്റുമായി എത്തിയതോടെ സൗദാമിനി അമ്മൂമ്മ ഹിറ്റ് ആയി.എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി പറയാൻ വാക്കുകളില്ല . Comments എല്ലാം അമ്മ വായിക്കുന്നുണ്ട് .എല്ലാവരോടും അമ്മയുടെ സ്നേഹം അറിയിച്ചിട്ടുണ്ട് ട്ടോ എന്നാണ് മറുപടി

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിനായി മഞ്ജു തന്നെ ആലപിച്ച ഈ ഗാനം വരികളുടെ പ്രത്യേകത കൊണ്ട് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News