ഈ മാസം 15 മുതല്‍ ഇന്ത്യയില്‍ വില്പന ആരംഭിക്കുന്ന ആപ്പിള്‍ ആദ്യമായി പുറത്തിറക്കിയ ഓവര്‍-ഇയര്‍ ഹെഡ്ഫോണായ എയര്‍പോഡ്‌സ് മാക്സിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു.ആപ്പിള്‍ പ്രത്യേകം തയ്യാറാക്കിയ ഫ്ലാപ് ഓപ്പണ്‍ ‘സ്മാര്‍ട്ട്’ കേസിലാണ് എയര്‍പോഡ്‌സ് മാക്സ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഒപ്പം യുഎസ്ബി-സി ലൈറ്റ്നിംഗ് കേബിളുമുണ്ടാവും.
പിങ്ക്, ഗ്രീന്‍, ബ്ലൂ, സ്പേസ് ഗ്രേ, സില്‍വര്‍ എന്നീ 5 നിറങ്ങളില്‍ എയര്‍പോഡ്‌സ് മാക്സ് ലഭ്യമാണ് സോണി, ബോസ്, ജാബ്ര, സെന്‍എയ്സര്‍ തുടങ്ങിയ വമ്ബന്മാരുമായി മത്സരിക്കാന്‍ എത്തിയ എയര്‍പോഡ്‌സ് മാക്സ് ഉയര്‍ന്ന ഫിഡിലിറ്റി ഓഡിയോ നല്‍കുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.
ചെവിക്ക് ചുറ്റുമുള്ള മഷീന്‍ഡ് അലുമിനിയം ഇയര്‍കപ്പുകള്‍ പ്രത്യേകമായി തയ്യാറാക്കിയ സസ്പെന്‍ഷന്‍ സിസ്റ്റത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് സ്റ്റെയിന്‍ലെസ്-സ്റ്റീല്‍ ഹെഡ്‌ബാന്‍ഡിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
എയര്‍പോഡ്സ് മാക്‌സിന്റെ ഇയര്‍കപ്പുകളില്‍ ഘടിപ്പിച്ചിരിക്കുന്ന മാഗ്നെറ്റിക് കുഷ്യന്‍ മികച്ച ശബ്ദതോടൊപ്പം പുറത്തെ ശബ്ദങ്ങള്‍ അകത്തേക്ക് വരാതെ പരമാവധി പ്രതിരോധിക്കുകയും ചെയ്യും.
ഹെഡ് ബാന്റിന് നിറ്റ് മെഷ് ആവരണമുണ്ട്. അമേരിക്കന്‍ വിപണിയില്‍ 549 ഡോളര്‍ (ഏകദേശം 40,500 രൂപ) വില വരുന്ന എയര്‍പോഡ്‌സ് മാക്‌സിന് 59,900 രൂപയാണ് ഇന്ത്യയിലുണ്ടാകുക.എയര്‍പോഡ്സ് മാക്സില്‍ കസ്റ്റം 40 എംഎം ഡൈനാമിക് ഡ്രൈവറുകളും പ്രൊപ്രൈറ്ററി H1 ചിപ്പും ഘടിപ്പിച്ചിരിക്കുന്നു. ഹെഡ്‌ഫോണുകളില്‍ മൊത്തം ഒന്‍പത് മൈക്രോഫോണുകളുണ്ട്, അവയില്‍ എട്ട് എണ്ണം എല്ലാ ദിശകളില്‍ നിന്നും ആക്റ്റീവ് നോയ്‌സ് ക്യാന്‍സലേഷന്‍ (ANC) സപ്പോര്‍ട്ട് ചെയ്യും.
ആപ്പിളിന്റെ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകളായ എയര്‍പോഡ്സ് പ്രോയ്ക്ക് സമാനമായ സിംഗിള്‍-ബട്ടണ്‍ പ്രസ് ട്രാന്‍സ്പാരന്‍സി മോഡ് എയര്‍പോഡ്സ് മാക്സിലുണ്ട്. ബ്ലൂടൂത്ത് വി5 ആണ് കണക്ടിവിറ്റി ഓപ്ഷന്‍.

Get real time update about this post categories directly on your device, subscribe now.