ജയറാമിന് പിറന്നാൾ ആശംസ :പശു ഫാമിൽ നിന്ന് ജയറാമിന്റെ നന്ദി

ജയറാമിന്റെ ജന്മദിനമാണ് ഇന്ന്. 55-ാം പിറന്നാളാണ് മലയാളികളുടെ പ്രിയതാരം ഇന്ന് ആഘോഷിക്കുന്നത്. മക്കളായ കാളിദാസിനും, മാളവികയും കുഞ്ചാക്കോ ബോബനുള്‍പ്പടെയുള്ള താരങ്ങളും ജയറാമിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട് .

ജയറാമിന്റെ മകള്‍ ചക്കി എന്ന മാളവിക അച്ഛന് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ്.ഇരുവരും ഒരുമിച്ചഭിനയിച്ച പരസ്യത്തിലെ ചിത്രമാണ് പങ്ക് വെച്ചിരിക്കുന്നത് അച്ഛന്റെ തോളോട് ചേര്‍ന്നിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് മാളവിക അച്ഛന് പിറന്നാള്‍ ആശംസ നല്‍കി.’എന്റെ അച്ഛന്റെ പിറന്നാളാണ്’ എന്ന കുറിപ്പും മാളവിക പങ്കുവെച്ചിട്ടുണ്ട്.

ചക്കിയുടെ പിറന്നാള്‍ ആശംസയ്ക്ക് ചുവന്ന ഹൃദയത്തിന്റെ ഇമോജി കൊണ്ട് മറുപടിയും ജയറാം നല്‍കിയിട്ടുണ്ട്.’ജന്മദിനത്തില്‍ സ്‌നേഹങ്ങളും ആശംസകളും നേരിട്ടും അല്ലാതെയും അറിയിച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ഒരുപാട് നന്ദി’, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ജയറാം പറയുന്നു.

പെരുമ്ബാവൂര്‍ തോട്ടുവയിലുള്ള തന്റെ പശുഫാമില്‍ നിന്നാണ് ജയറാം വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
പത്തു വര്‍ഷംമുൻപ് തുടങ്ങിയ ജയറാമിന്റെ ഫാമില്‍ ഇപ്പോള്‍ അമ്പതിൽ അധികം പശുക്കളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News