കെകെ രാഗേഷ് എംപിയെ ഒപ്പം ചേര്‍ത്തുനിര്‍ത്തി കര്‍ഷകര്‍.

ആഗ്ര ദേശീയ പാതയില്‍ ഹരിയാനയിലെ പല്‍വലിനു സമീപമാണ് കെകെ രാഗേഷ് എംപിയെ കര്‍ഷകര്‍ ഒപ്പം ചേര്‍ത്തുനിര്‍ത്തിയത്. കര്‍ഷക പ്രതിഷേധം തുടങ്ങിയത് മുതല്‍ സമര വേദികളിലെ സജീവ സാനിധ്യമാണ് കെകെ രാഗേഷ് എംപി.

കഴിഞ്ഞ ദിവസം ഭാരത് ബന്ദില്‍ കര്‍ഷക പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിന് പ്രതികാര നടപടിയായി പൊലീസ് കെകെ രാഗേഷ് എംപിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പല്‍വല്‍ അതിര്‍ത്തിയില്‍ അദ്ദേഹത്തിന് കര്‍ഷകരുടെ സ്വീകരണം ലഭിച്ചത്. കര്‍ഷകരുടെ ഈ ചേര്‍ത്ത് പിടിക്കലാണ് കരുത്തെന്ന് കെക രാഗേഷ് എംപി പ്രതികരിച്ചു.

കര്‍ഷകസമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാകില്ലെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി കെ കെ രാഗേഷ് എംപി പറഞ്ഞിരുന്നു . രാജ്യത്ത് അടിയന്തരാവസ്ഥയേക്കാള്‍ ഗുരുതരമായ സാഹചര്യമാണ്. സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തിപ്പെടുകയാണ്. .സമാധാനപരമായി സമരം നടത്തിയ കിസാന്‍ സഭയുടെയും സിഐടിയുവിന്റെയും ആയിരക്കണക്കിന് സമര വളന്റിയര്‍മാരെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്യുകയായിരുന്നു

.കാഷിക നിയമങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാശിപിടിക്കുന്നത് കോര്‍പറേറ്റുകളെ സഹായിക്കാന്‍ മാത്രമാണ്. കരിനിയമങ്ങള്‍ ഉപയോഗിച്ച് സമരത്തെ നേരിടുന്നതിനു പകരം ചര്‍ച്ചചെയ്ത് സമരം തീര്‍പ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകേണ്ടത് എന്ന് രാഗേഷ് ആവശ്യപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News