സിസ്റ്റര്‍ അഭയ കൊലക്കേസ്; ഈ മാസം 22-ന് വിധി പറയും

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഈ മാസം 22-ന് കേസില്‍ വിധി പറയും. കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം സിബിഐ കോടതിയിലാണ് അഭയ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായത്.

കേസിലെ മുഖ്യ പ്രതികള്‍ തമ്മിലുളള ബന്ധം സിസ്റ്റര്‍ അഭയ കാണാനിടയായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വാദം പൂര്‍ത്തിയായത്.
കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്റെ വാദമാണ് അവസാനം പൂര്‍ത്തിയായത്.

താന്‍ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ തന്നെ ഒന്നാം പ്രതിയാക്കിയതെന്നും കേസിലെ മൂന്നാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസിക്കരുതെന്നും ഫാദര്‍ കോട്ടൂര്‍ കോടതിയില്‍ വാദിച്ചു.

കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ വാദം ചൊവ്വാഴ്ചയാണ് പൂര്‍ത്തിയായത്. ഇതിന് ശേഷം കേസ് വിധി പറയാനായി മാറ്റുകയായിരുന്നു.സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel