15 ദിവസം പിന്നിട്ട് കർഷക സമരം; പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് കർഷകർ

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടില്‍ ഉറച്ച് കർഷകർ. കർഷക സമരം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്. കർഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ആറ് വട്ടം ചർച്ച നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.

രാജ്യതലസ്ഥാനത്ത് കർഷകരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ വാഹന ഗതാഗതത്തിനു ഡൽഹി പൊലീസ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. അതേസമയം ഡിസംബർ 12 ന് ഡൽഹി-ജയ്‌പൂർ ഹൈവേ തടഞ്ഞ് പ്രതിഷേധിക്കാനാണ് കർഷകരുടെ തീരുമാനം.

“കർഷകരുടെ പ്രതിഷേധം അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാൽ, കൂടുതൽ കർഷകർ ഞങ്ങളുടെ പ്രതിഷേധത്തിൽ പങ്കാളികളാകുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണുന്നത്. ദിനംപ്രതി കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുന്നു. ഞങ്ങൾക്കൊപ്പം നിൽക്കണമെന്ന് ഡൽഹിയിലെ ജനങ്ങളോടും അഭ്യർത്ഥിക്കുകയാണ്,” ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ പറഞ്ഞു.

“ഇതുവരെ നടന്നത് ആവർത്തിക്കുന്നതിൽ അർത്ഥമില്ല. മൂന്ന് നിയമങ്ങളും റദ്ദാക്കണമെന്നും കുറഞ്ഞ താങ്ങുവിലയ്ക്ക് ഉറപ്പ് നൽകണമെന്നും ഞങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കരട് നിർദേശങ്ങൾ അവ്യക്തമാണ്. ഡൽഹിയിലേക്കുള്ള റോഡുകൾ ഞങ്ങൾ ഒന്നിനുപുറകെ ഒന്നായി തടയും, ”കർഷക യൂണിയൻ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം കാർഷിക നിയമങ്ങളെ രാജ്യത്തെ കർഷകർ അംഗീകരിക്കുന്നതിനു തെളിവാണെന്നാണ് ബിജെപിയുടെ അവകാശ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News