ശൈത്യകാലം തുടങ്ങിയതോടെ അമേരിക്കയില്‍ വീണ്ടും കോവിഡ് ആഞ്ഞടിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
24 മണിക്കൂറിനിടെ മൂവായിരത്തിലധികം ആളുകള്‍ക്കാണ് കോവിഡ് മൂലം ജീവന് നഷ്ടമായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ഏപ്രിലിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ രാജ്യത്ത് 296,363 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച മാത്രം പുതിയ 220,481 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബറില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ മൂന്നിരട്ടി കൂടുതല്‍ മരണങ്ങളാണ് ഡിസംബറില്‍ സംഭവിച്ചിരിക്കുന്നത്. ശൈത്യകാലം ആരംഭിച്ചതിനു പിന്നാലെ പ്രതിദനം 200,000 ല്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
താങ്ക്സ് ഗിവിംഗ് ആഘോഷപരിപാടികള്‍ക്കു ശേഷമാണ് രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതെന്ന് വിദഗ്ധരുടെ നിരീക്ഷണം. നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 106,688 ആളുകളാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. റോഡ് ഐലന്‍ഡ്, ഐഡഹോ, ഡെലവെയര്‍ എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ ഹോട്സ്പോട്ടുകള്‍.

Get real time update about this post categories directly on your device, subscribe now.