തദ്ദേശ തെരഞ്ഞെടുപ്പ്; തൃശ്ശൂർ ജില്ലയില്‍ ശക്തമായ പോളിങ്

തൃശ്ശൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്നത് ശക്തമായ പോളിങ്. രാവിലെ പോളിങ് ആരംഭിക്കുന്നതിന് ഏറെ മുൻപ് തന്നെ പോളിങ് സ്റ്റേഷനുകൾക്ക് മുന്നിൽ തുടങ്ങിയ ക്യൂ പോളിങ് അവസാനിക്കുമ്പോഴും നീണ്ടും. ജില്ലയിൽ കനത്ത സുരക്ഷക്കിടയിൽ കോവിഡ് രോഗികളും പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു.

തൃശൂർ ജില്ലയിൽ മന്ത്രിമാരും സിനിമ താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖരാണ് സമ്മതിധാന അവകാശം വിനിയോഗിച്ചത്.സി പി ഐ എം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവൻ തൃശൂർ കേരള വർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്തി.

ഒരു മണിക്കൂറോളം ക്യൂവിൽ നിന്ന ശേഷമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തി.സംസ്ഥാനത്ത് LDF മികച്ച വിജയം നേടുമെന്നും സർക്കാരിൻ്റെ വികസനത്തിന് ജനം വോട്ടു ചെയ്യുമെന്നും തിരഞ്ഞെടുപ്പ് കാലത്ത് സമാധാന അന്തരീക്ഷം തകർക്കാൻ UDF ശ്രമം നടത്തിയതായും എ. വിജയരാഘവൻ പറഞ്ഞു.

മന്ത്രി എ സി മൊയ്തീൻ തെക്കുംക്കര പഞ്ചായത്തിലെ പാനങ്ങാട്ടുക്കര പോളിങ് ബൂത്തിലാണ് വോട്ട് ചെയ്തത്. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കേരള വർമ്മ കോളേജിൽ വോട്ട് ചെയ്യാനെത്തി. ചീഫ് വിപ്പ് കെ രാജൻ, വി എസ് സുനിൽകുമാർ എന്നിവർ അന്തിക്കാട് വോട്ട് ചെയ്തു.സിനിമാ താരങ്ങളായ ഇന്നസെന്റും ടോവിനോ തോമസും KPAC ലളിതയും മഞ്ചു വാര്യരും ജില്ലയിലെ വിവിധ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി.

വോട്ടെടുപ്പിന് തലേ ദിവസം കോവിഡ് രോഗബാധ സ്ഥിരീകരിച്ച 87 പേരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്ന 94 പേരുമുള്‍പ്പെടെ 181 പേര്‍ക്ക് സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച് അവരവരുടെ ബൂത്തുകളില്‍ വോട്ടു ചെയ്യാന്‍ സംവിധാനം ഒരുക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും വോട്ട് ചെയ്യാൻ എത്തിയ വോട്ടർമാരെ കൊണ്ട് പോളിങ് ബൂത്തുകൾ നിറഞ്ഞ് കവിഞ്ഞിരുന്നു.പോളിംഗ് അവസാനിച്ച ശേഷവും ജില്ലയിലെ പല ബൂത്തുകളിലും വോട്ടർമാരുടെ വലിയ നിര ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News