ഫ്‌ളാറ്റുകളും കെട്ടിടങ്ങളും പണയം വെച്ചു; പാവങ്ങളെ സഹായിക്കാന്‍ സോനു കടമെടുത്തത് 10 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍

ഈ കൊവിഡ് കാലത്ത് ദുരിതത്തിലായ നിരവധി പേര്‍ക്കാണ് ബോളിവുഡ് നടന്‍ സോനു സൂദ് രക്ഷകനായത്.

വിവിധ സംസ്ഥാനങ്ങളില്‍ പെട്ടുപോ്യ തൊഴിലാളികളെ തിരികെ സ്വന്തം നാട്ടില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയും നിരവധിയാളുകള്‍ക്ക് ഭക്ഷണം എത്തിച്ചും ദുരിതത്തിലായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായങ്ങള്‍ എത്തിച്ചുമെല്ലാം സോനു കൊവിഡ് കാലത്ത് സേവനരംഗത്ത് സജീവമായിരുന്നു.

എന്നാല്‍ ഈ സഹായങ്ങളെല്ലാം സോനു എത്തിച്ചത് തന്റെ വസ്തുക്കള്‍ ബാങ്കില്‍ ഇടു നല്‍കി എടുത്ത ലോണ്‍ തുക ഉപയോഗിച്ചായിരുന്നവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യാ ടുഡെ, മണി കണ്‍ട്രോള്‍ തുടങ്ങിയ മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തു.

ദുരിത ബാധിതകര്‍ക്ക് സഹായം എത്തിക്കുന്നതിനായി 10 കോടി രൂപയാണ് താരം വായ്പ എടുത്തത്. ഇതിനായി മുംബൈ ജുഹുവിലെ തന്റെ രണ്ട് കടകളും ആറ് ഫ്‌ലാറ്റുകളും താരം ബാങ്കില്‍ പണയം വെച്ചുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് സോനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കിയിരുന്നു. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ 10 ബസുകള്‍ വീതം ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു.

നമ്മുടെ വീടുകള്‍ കെട്ടിടങ്ങള്‍ എല്ലാം അവര്‍ പണിയുന്നു. അവരുടെ വീടും കുടുംബവും വിട്ട് അവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി അധ്വാനിക്കുന്നു. ഇത്തരമൊരു സമയത്ത് നമ്മള്‍ അവരുടെ സഹായത്തിന് എത്തിയില്ലെങ്കില്‍ മനുഷ്യരാണെന്ന് പറഞ്ഞ് നടക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നിയില്ല’ എന്നാണ അതിഥി തൊഴിലാളികളെ വീടുകളിലെത്തിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് സോനു സൂദ് പറഞത്.

കൂടാതെ വിവിധ ആശുപത്രികള്‍ക്ക് പിപിഇ കിറ്റുകള്‍ എത്തിച്ച് നല്‍കിയ സോനു, സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചവരില്‍ അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു.

മുംബൈയിലെ തന്റെ ആഡംബര ഹോട്ടല്‍ പോലും കൊവിഡ് ആശുപത്രിയാക്കാന്‍ വിട്ടു നല്‍കിയ സോനു നിലവില്‍ കെട്ടിടങ്ങളുടെ വാടകയിനത്തില്‍ നിന്ന് ലഭിക്കുന്ന പണമാണ് ബാങ്കില്‍ തിരിച്ചടയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News