തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലും കനത്ത പോളിങ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലും കനത്ത പോളിങ്. പ്രാഥമിക കണക്കുകള്‍ പ്രകാരം അഞ്ച് ജില്ലയിലും 76 ശതമാനത്തിലേറെ പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്തിമകണക്കില്‍ പോളിങ് ശതമാനം വര്‍ധിക്കാം.

80 ശതമാനത്തോളം പേര്‍ വോട്ടുചെയ്ത വയനാടാണ് മുന്നില്‍- 79.46 ശതമാനം. പിന്നിലുള്ള കോട്ടയവും ഒട്ടും മോശമാക്കിയില്ല- 73.91 ശതമാനം. പാലക്കാട്- 77.97, എറണാകുളം- 77.13, തൃശൂര്‍- 75.03 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

അതേസമയം, കോര്‍പറേഷനുകളില്‍ പോളിങ് താരതമ്യേന കുറവാണ്. കൊച്ചിയില്‍ – 62.01 ശതമനവും തൃശൂരില്‍- 63.77 ശതമനാവും പേരാണ് വോട്ട് ചെയ്തത്. എറണാകുളം ജില്ലയിലെ 14 ബ്ലോക്കു പഞ്ചായത്തില്‍ ഒമ്പതിലും 13 മുനിസിപ്പാലിറ്റിയില്‍ ആറിലും 80 ശതമാനത്തിലേറെ പോളിങ് നടന്നു. ഈരാറ്റുപേട്ട, മൂവാറ്റുപുഴ മുനിസിപ്പാലിറ്റികളില്‍ 85 ശതമാനത്തോളം പേരും വോട്ടവകാശം വിനിയോഗിച്ചു.

ആദ്യഘട്ടത്തിലെ അഞ്ച് ജില്ലയില്‍ 73.12 ശതമാനമായിരുന്നു പോളിങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News