അലക്കിക്കൊണ്ടിരിക്കുന്നതിനിടെ ഭൂമി താഴ്ന്ന് വീട്ടമ്മ വീണത് ഗർത്തത്തിൽ; പൊങ്ങിയത് അയൽവീട്ടിലെ കിണറ്റിൽ

കണ്ണൂര്‍ ഇരിക്കൂറിനടുത്ത്​ ആയിപ്പുഴയിൽ വീടിനു പിൻഭാഗത്ത് അലക്കിക്കൊണ്ടിരിക്കുന്നതിനിടെ ഭൂമി താഴ്ന്ന് താഴേക്ക് പതിച്ച വീട്ടമ്മ പൊങ്ങിയത് അയൽവീട്ടിലെ കിണറ്റിൽ.

ഗർത്തത്തിൽ വീണ വീട്ടമ്മ പത്ത് മീറ്റർ അകലെയുള്ള അയൽവാസിയുടെ വീട്ടുകിണറ്റിൽ എത്തുകയായിരുന്നു.ഭൂമിക്കടിയിൽ രൂപപ്പെട്ട ഗുഹയിലൂടെ അപ്പുറത്തുള്ള കിണറ്റിലേക്ക് പതിക്കുകയായിരുന്നു.

കിണറ്റിൽ വലിയ ശബ്ദത്തോടെ എന്തോ വീഴുന്ന ശബ്ദം കേട്ടതോടെയാണ് വീട്ടുകാർ സംഭവമറിയുന്നത്. 25 കോൽ ആഴമുള്ള കിണറിലാണ് വീട്ടമ്മ പതിച്ചത്. പൊലീസും, ഫയർഫോഴ്സും എത്തും മുമ്പെ നാട്ടുകാർ വീട്ടമ്മയെ രക്ഷപ്പെടുത്തിയിരുന്നു.

ആയിപ്പുഴ ഗവ. യു.പി. സ്കൂളിനു സമീപത്തെ കെ.എ. അയ്യൂബിന്‍റെ ഭാര്യ ഉമൈബ (42)യാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്​ച്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News