
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കെ എം ഷാജി എംഎൽഎയുടെ അസാന്നിധ്യം ചർച്ചയാകുന്നു. കോഴക്കേസിലും അനധികൃത സ്വത്ത് സമ്പാദന കേസിലും അന്വേഷണം ഊർജിതമായതോടെയാണ് ഷാജി പൊതു രംഗത്ത് നിന്നും അപ്രത്യക്ഷമായത്. അഴീക്കോട് മണ്ഡലത്തിൽ എം എൽ എ പ്രചാരണത്തിൽ നിന്നും മാറി നിൽക്കുന്നത് ലീഗ് പ്രവർത്തകരുടെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്.
അഴീക്കോട് മണ്ഡലം എംഎൽഎയായ കെ എം ഷാജിയെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കാണാനില്ല. സ്വന്തം മണ്ഡലത്തിൽ ഷാജിയുടെ അസാന്നിധ്യം സജീവ ചർച്ച വിഷയമാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന കെ എം ഷാജിയെ ഇപ്പോൾ അവിടെയും കാണാനില്ല.
ഒക്ടോബർ 28 നാണ് ഷാജി അവസാനമായി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.കേസുകളുടെ കുരുക്ക് മുറുകിയതോടെയാണ് പൊതു രംഗത്ത് നിന്നും അഴീക്കോട് എം എൽ എ അപ്രത്യക്ഷമായത്.
അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന് പിന്നാലെ ഷാജിയും അഴിക്കുള്ളിലാകുമെന്ന ഭയം ലീഗ് നേതൃത്വത്തിന്നുണ്ട്. അഴിമതി കേസുകളിൽ കുടുങ്ങിയ ഷാജി പ്രചാരണത്തിന് ഇറങ്ങുന്നത് തിരിച്ചടിയാകുന്നതിനാലാണ് മാറി നിൽക്കുന്നത് എന്നാണ് ഒരു വിലയിരുത്തൽ.
അതേ സമയം അറസ്റ്റ് ഭയന്ന് ഷാജി ഒളിവിൽ പോയിരിക്കുകയാണ് എന്നും ചർച്ചയുണ്ട്.നേതാക്കൾ അഴിമതി കേസുകളിൽ പെട്ടതും കെ എം ഷാജി എം എൽ പ്രചാരണത്തിന് ഇല്ലാത്തതും ലീഗ് അണികളുടെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here