വെൽഫെയർ പാർട്ടി സഖ്യം; ചോദ്യങ്ങൾക്ക് മുന്നില്‍ ഒഴിഞ്ഞു മാറി കോൺഗ്രസ് നേതാക്കൾ

വെൽഫെയർ പാർട്ടി സഖ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒഴിഞ്ഞു മാറി കോൺഗ്രസ് നേതാക്കൾ. കണ്ണൂരിൽ പ്രചാരണത്തിന് എത്തിയ എം എം ഹസ്സനും കെ സി വേണുഗോപാലും വെൽഫെയർ പാർട്ടി ബന്ധത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തതമായ മറുപടി നൽകിയില്ല.

കണ്ണൂർ പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച തദ്ദേശപോര് എന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത എം എം ഹസ്സനും കെ സി വേണുഗോപാലും വെൽഫെയർ പാർട്ടി സഖ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നപ്പോൾ ഒഴിഞ്ഞു മാറി. ആവർത്തന വിരസമായ ചോദ്യം എന്നായിരുന്നു ഹസ്സന്റെ ഉത്തരം. ചോദ്യം ആവർത്തിച്ചപ്പോൾ എങ്ങും തൊടാതെയുള്ള മറുപടി.നേരത്തെ വെൽഫെയർ പാർട്ടി ബന്ധം പരസ്യമായി സമ്മതിച്ച എം എം ഹസ്സന്റെ നിലപാട് വീണ്ടും മാറി.

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വെൽഫെയർ പാർട്ടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ല. എന്നാൽ യു ഡി എഫ് ഘടകക്ഷി നേതാവ് സി പി ജോണ് വെൽഫെയർ പാർട്ടിയുമായി ഉള്ള ധാരണ തുറന്ന് സമ്മതിച്ചു.

വെൽഫയർ ജില്ലാ സെക്രെട്ടറി യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുകയും
വെൽഫെയർ പാർട്ടി യു ഡി എഫ് സഖ്യം പരസ്യ പ്രചാരണം നടത്തുകയുംചെയ്യുന്ന ജില്ലയാണ് കണ്ണൂർ.അതുകൊണ്ട് തന്നെയാണ് ജില്ലയിൽ പ്രചാരണത്തിന് എത്തുന്ന യു ഡി എഫ് നേതാക്കൾ മറുപടി പറയാൻ വിയർക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News