അബുദാബിയിലെ സമ്മേളനത്തിൽ സ്മിത പങ്കെടുത്തത് വി മുരളീധരന്റെ താൽപര്യ പ്രകാരം

അബുദാബിയിൽ നടന്ന സമ്മേളനത്തിൽ സ്മിത മേനോൻ പങ്കെടുത്തത് കേന്ദ്രമന്ത്രി വി മുരളീധരന്റെ താൽപര്യ പ്രകാരം. തെളിവുകൾ കൈരളി ന്യൂസിന്. അനുമതി ഇല്ലാതെ ഔദ്യോഗിക സമ്മേളനങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നിരിക്കെയാണ് സ്മിത മേനോൻ സമ്മേളനത്തിൽ പങ്കെടുത്തത്.

സാധാനര നിലയിൽ സ്വാകാര്യ പിആർ ഏജന്റുമാരെ ഔദ്യോഗിക സമ്മേളനങ്ങളിൽ ഉൾപ്പെടുത്താറില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ കേന്ദ്ര മന്ത്രി ചട്ടം ലംഘിച്ചാണ് സ്മിത മേനോനെ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുപ്പിച്ചതെന്നത് വ്യക്തമാക്കുന്നു.

പിആർ ഏജന്റുമാരെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തണമെങ്കിൽ വിദേശകാര്യമന്ത്രലയത്തിന്റെ പ്രത്യേക അനുമതി വേണം. പക്ഷെ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ പട്ടികയിൽ സ്മിത മേനോന്റെ പേരില്ല. അനുമതി ലഭിക്കാതെ സ്മിത മേനോൻ എങ്ങനെ പങ്കെടുത്തു.

ഇതിന് പുറമെ മന്ത്രിമാർ വിദേശ രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനങ്ങൾക്ക് പോകുമ്പോൾ
സാധാരണ നിലയിൽ പുറത്തുനിന്നും പിആർ ഏജൻസികളെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തില്ലെന്ന് വിദേശ കാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നു.

പ്രത്യേക സഹചര്യങ്ങളിൽ ആവശ്യമെങ്കിൽ മാത്രമേ പിആർ ഏജന്റുമാരെ സംഘത്തിൽ ഉൾപ്പടുത്താൻ കഴിയൂ. ഇതോടെ അനുമതി ഇല്ലാതെ പങ്കെടുക്കാൻ കഴിയില്ലെന്നിരിക്കെയാണ് സ്മിത മേനോൻ സമ്മേളനത്തിൽ പങ്കെടുത്തതെന്നത് വ്യക്തം. അനുമതി തേടിയാൽ ആരെ വേണമെങ്കിലും പങ്കെടുപ്പിക്കാമെന്നായൊരുന്നു മുരളീധരന്റെ പ്രതികരണമെന്നതും ശ്രദ്ധേയം.

മുരളീധരന്റെ വാദവും തെറ്റെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. സ്വന്തം നിലക്കാണ് അബുദാബിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത് എന്നായിരുന്നു സ്മിതാ മേനോന്റെയും വാദവും ഖണ്ഡിക്കുന്നതാണ്
വിദേശകാര്യമന്ത്രാലയം വിവരാവകാശ പ്രകാരമുളള ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News