പൃഥ്വിരാജ് ചിത്രം‘കുരുതി’യുടെ ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രം‘കുരുതി’യുടെ ചിത്രീകരണം ആരംഭിച്ചു. ഇന്ന് രാവിലെയായിരുന്നു ചിത്രത്തിന്‍റെ പൂജ.

പൃഥ്വിരാജ്, സുപ്രിയ മേനോൻ, മല്ലിക സുകുമാരൻ എന്നിവർ ചേര്‍ന്നാണ് തിരി തെളിയിച്ചത്. ചടങ്ങിന്‍റെ ചിത്രങ്ങള്‍ പൃഥ്വിരാജും സുപ്രിയയും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

#Kuruthi Pooja Pics!

Started rolling!

Kuruthi Movie

Posted by Prithviraj Sukumaran on Thursday, 10 December 2020

നവാഗതനായ മനു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നെസ്ലൻ, സാഗര്‍ സൂര്യ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഒരാഴ്ച മുൻപാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയത്. ‘കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ’ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. സാമൂഹിക-രാഷ്ട്രീയ ത്രില്ലറാകും ചിത്രമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന നിർവഹിക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്. അനിഷ്‌ പള്ളിയാൽ ആണ് കഥ ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here