മന്ത്രി എ സി മൊയ്തീൻ വോട്ട് ചെയ്തതിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ

രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ മന്ത്രി എ.സി മൊയ്തീൻ വോട്ട് ചെയ്തതിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ. വോട്ടിംഗ് ആരംഭിച്ച സമയത്ത് പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ 7 മണിയായിരുന്നു.

രാവിലെ ഏഴുമണിക്കാണ് വോട്ടിംഗ് നടന്നതെന്ന റിപ്പോർട്ട് കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.
മന്ത്രി തവിലെ 6.55 ന് വോട്ട് ചെയ്തതായി ആരോപിച്ച് കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ രാവിലെ 7 മണിയോടെയാണ്
പനങ്ങാട്ടുകരയിലെ എം.എൻ.ഡി.എസ് LP സ്‌കൂളിൽ വോട്ട് ചെയ്‍തത്. അതിന് ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു.

എന്നാൽ മന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയത്തിന് മുൻപ് പോളിംഗ് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തിയതായി കോണ്ഗ്രസ് ആരോപണം ഉന്നയിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് വിഷയത്തിൽ റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് തൃശൂർ ജില്ലാ കളക്ടർ റിപ്പോർട്ട് കൈമാറിയത്.

മന്ത്രി എ.സി മൊയ്തീൻ വോട്ട് ചെയ്തതിൽ ചട്ടലംഘനം നടന്നിട്ടില്ലെന്നും വോട്ടിംഗ് ആരംഭിച്ച സമയത്ത് പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ 7 മണിയായിരുന്നതായും രാവിലെ ഏഴുമണിക്കാണ് തന്നെയാണ് വോട്ടിംഗ് നടന്നതെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.പോളിംഗ് ഓഫീസർ അനുവദിച്ചതിനെ തുടർന്നാണ് വോട്ട് ചെയ്തതെന്ന് മന്ത്രിയും നേരത്തെ പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News