ആസിഫലി ചിത്രം ‘കുറ്റവും ശിക്ഷയും’ രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി

രാജീവ് രവി സംവിധാനം ചെയ്യുന്ന ആസിഫലി ചിത്രം ‘കുറ്റവും ശിക്ഷയും’ രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

കൊവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന രാജസ്ഥാന്‍ ഷെഡ്യൂളിന്‍റെ ഷൂട്ട് നവംബറിലാണ് പുനരാരംഭിച്ചത്.

കേരളത്തിലും രാജസ്ഥാനിലുമായാണ് കഥ നടക്കുന്നത്.

ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ സ്വഭാവമുള്ള സിനിമയിലെ നിര്‍ണായക രംഗങ്ങളാണ് രാജസ്ഥാനില്‍ ചിത്രീകരിച്ചത്.

രാജസ്ഥാനില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.

നടനും പൊലീസുദ്യോഗസ്ഥനുമായ സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് തിരക്കഥ. മാര്‍ച്ച് ഫസ്റ്റിന്റെ ബാനറില്‍ വി. ആര്‍ അരുണ്‍ കുമാറാണ് നിര്‍മ്മാണം. സുരേഷ് രാജന്‍ ക്യാമറയും ബി.അജിത് കുമാര്‍ എഡിറ്റിംഗും.

അലന്‍സിയര്‍ ലേ ലോപ്പസ്, സെന്തില്‍, സണ്ണി വെയിന്‍, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here