നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം; സമരം ശക്തമാക്കി കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സമരം ശക്തമാക്കി കര്‍ഷകര്‍. നാളെ ദില്ലി-ജയ്പൂര്‍, ദില്ലി-ആഗ്ര ദേശീയ പാതകള്‍ തടയും. അതിനിടയില്‍ കര്‍ഷക സമരങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്താന്‍ ബിജെപി തീരുമാനിച്ചിരിക്കുകയാണ്.

കര്‍ഷകര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തു. കേന്ദ്രസര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ സമരം കൂടുതല്‍ ശക്തമാകുന്നു. അമൃത്സറില്‍ നിന്നും 700 ട്രാക്റ്ററുകള്‍ ദില്ലിയിലേക്ക് റാലി ആരംഭിച്ചു.

കര്‍ഷക പ്രക്ഷോഭങ്ങള്‍ 16ആം ദിവസത്തിലേക്കെത്തുമ്പോഴും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതോടെയാണ് കര്‍ഷകര്‍ സമരം ശക്തമാക്കുന്നത്.

റെയില്‍ രോക്കോ സമരവും പ്രഖ്യാപിച്ച കര്‍ഷക സംഘടനകള്‍ എല്ലാ കര്‍ഷകരും ദില്ലിയിലേക്ക് എത്തണമെന്നും ആഹ്വാനം നല്‍കിയിട്ടുണ്ട്. നാളെ ദില്ലി ആഗ്ര, ദില്ലി ജയ്പൂര്‍ പാതകളും തടയുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

14ന് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ പുരോഗതിക്കു വേണ്ടിയെന്ന നില്‍പാടില്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും.

കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം ട്വിറ്ററില്‍ പങ്കുവെചാന്‍ നിയമങ്ങള്‍ പിന്വലിക്കില്ലെന്ന നിലപാട് മോദി ആവര്‍ത്തിച്ചത്. കര്‍ഷക പ്രതിഷേധങ്ങള്‍ക്കെതിരെ വാര്‍ത്താ സമ്മേളനങ്ങളാകും ചൗപാലുകളും മറ്റും സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായി 700 വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താനാണ് ബിജെപി നീക്കം.. അതേ സമയം തിങ്കളാഴ്ച ബിജെപി ഓഫീസുകള്‍ വ്യാപകമായി ഉപരോധിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

അതിനിടെ സിംഗ്വില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന ഡിസിപ്പിക്കും അഡീഷണല്‍ ഡിസിപ്പിക്കും കോവിഡ് സ്ഥിരീകരിച്ചു. കര്‍ഷകര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News