‘അടക്ക’ത്തില്‍ എന്തൊക്കെ ഉള്‍പ്പെടുമെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു എന്ന് ഹസ്സനോട് അശോകന്‍ ചരുവില്‍

യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ലൈഫ്മിഷന്‍ അടക്കം പിരിച്ചുവിടും എന്ന് കണ്‍വീനറിന്റെ പ്രഖാപനത്തിന് മറുപടിയുമായി എഴുത്തുകാരനും പുരോഗമന കലാ സാഹിത്യ സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ അടക്കം പിരിച്ചുവിടുമെന്ന  ഹസൻറ് പരാമർശത്തെ പരിഹസിച്ചു കൊണ്ടാണ് അശോകൻ ചരുവിൽ കുറിപ്പ് എഴുതിയിരിക്കുന്നത് .

“ഈ അടക്ക ത്തിൽ എന്തൊക്കെ ഉൾപ്പെടും എന്ന് അറിയാൻ ആഗ്രഹമുണ്ട്” എന്നുപറഞ്ഞുകൊണ്ട് 19 ഓളം ചോദ്യങ്ങൾ അശോകൻ ചരുവിൽ ചോദിക്കുന്നുണ്ട് ആകാംഷ ഭരിതരായി വർക്ക് ഇനിയും ചോദ്യങ്ങൾ കൂട്ടിച്ചേർക്കാം എന്നൊരു സാധ്യത കൂടി നൽകിക്കൊണ്ടാണ് അശോകൻ ചരുവിൽ കുറിപ്പ് അവസാനിപ്പിക്കുന്നത്

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്നായിരുന്നു ഹസന്‍ പ്രഖ്യാപിച്ചിരുന്നത്.

യുഡിഎഫ് ഭരണം നേടിയാല്‍തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ് ഭവന നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍ പിരിച്ചുവിട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന രീതിയില്‍ പദ്ധതികള്‍ നടപ്പാക്കും എന്നാണ് എം എം ഹസന്‍ പറഞ്ഞത് .

സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ,വികസന മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്ന പദ്ധതികള്‍ ഇല്ലാതാക്കുമെന്ന എം എം ഹസന്റെ പരാമര്‍ശത്തെകുറിച്ച് എഴുത്തുകാരനും പുരോഗമന കലാ സാഹത്യം സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍ പറഞ്ഞത് ഇങ്ങനെ

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ലൈഫ്മിഷന്‍ അടക്കം പിരിച്ചുവിടും എന്ന് കണ്‍വീനര്‍ എം.എം.ഹസ്സന്‍ പ്രഖ്യാപിച്ചിരിക്കുന്നു.
ഈ ‘അടക്ക’ത്തില്‍ എന്തൊക്കെ ഉള്‍പ്പെടുമെന്ന് അറിയാന്‍ ആഗ്രഹമുണ്ട്’
1. ലൈഫ് പദ്ധതി അനുസരിച്ച് ഇതുവരെ പണിത് കൈമാറിയിരിക്കുന്ന വീടുകളും ഫ്‌ലാറ്റുകളും പൊളിച്ചുകളയുമോ?
2. ഹൈടെക് ആക്കി പണിതിരിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളും ആശുപത്രികളും പൊളിച്ച് കളഞ്ഞ് പഴയപടി ആക്കുമോ?
3. നാലര വര്‍ഷത്തിനിടക്ക് പണിതും പുനര്‍നിര്‍മ്മിച്ചും മനുഷ്യന് നട്ടെല്ലൊടിയാതെ യാത്ര ചെയ്യാനാവുന്ന വിധത്തിലാക്കിയ റോഡുകളും പാലങ്ങളും കുത്തിപ്പൊളിക്കുമോ?
4. കൃത്യമായി കൊടുക്കുന്ന 1400രൂപ ജനക്ഷേമ പെന്‍ഷന്‍ 600രൂപയാക്കി കുറച്ച് വല്ലപ്പോഴുമാക്കുമോ?
5. റേഷന്‍ ഷാപ്പു പൂട്ടി വാമനന്‍ സ്റ്റോര്‍ തുറക്കുമോ? ഇതുവരെ വാങ്ങിച്ചഭക്ഷ്യക്കിറ്റുകളുടെ വില അടക്കാന്‍ പറയുമോ?
6. സര്‍ക്കാര്‍ ആശുപത്രികളില്‍ സംഭരിച്ചിരിക്കുന്ന നിന്ന് മരുന്നുകള്‍ എടുത്ത് മാറ്റുമോ? ആധുനിക യന്ത്രസാമഗ്രികള്‍ പിന്‍വലിക്കുമോ?
7. പവര്‍ക്കട്ട് പുനസ്ഥാപിക്കുമോ?
8. പാഠപുസ്തക വിതരണം പരീക്ഷ കഴിഞ്ഞാക്കുമോ?
9. കോവിഡ് ചികിത്സാ സൗജന്യം പിന്‍വലിക്കുമോ?
10. മരാമത്തില്‍ ഊരാളുങ്കല്‍ കൂലിവേല സംഘങ്ങളെ തള്ളി പാലാരിവട്ടം മോഡല്‍ പഞ്ചവടി കോണ്‍ട്രാക്കുകളെ കൊണ്ടുവരുമോ?
11. സ്‌കൂള്‍ കോളേജ് അധ്യാപകര്‍ക്ക് ശമ്പളം മാനേജര്‍ വഴിയാക്കുമോ?
12. പത്ത് സെന്റ് കുടികിടപ്പ് ഒഴിപ്പിച്ച് പഴയ ഉടമക്ക് തിരിച്ചു കൊടുക്കുമോ?
13. വിതരണം ചെയ്ത മിച്ചഭൂമി തിരിച്ചെടുക്കുമോ?
14. ഭൂപരിഷ്‌ക്കരണം റദ്ദ് ചെയ്ത് പാട്ടക്കുടിയാന്മാരില്‍ നിന്നും ഭൂമി തിരിച്ചുപിടിച്ച് ജന്മിക്ക് കൊടുക്കുമോ?
15. ക്ഷേത്രപ്രവേശനം റദ്ദാക്കുമോ?
16. വൈക്കം, പാലിയം, കുട്ടംകുളം വഴികളില്‍ വീണ്ടും ‘അവര്‍ണ്ണക്കു പ്രവേശനമില്ല’ എന്ന ബോര്‍ഡ് സ്ഥാപിക്കുമോ?
17. അയിത്തവും തൊട്ടുകൂടായ്മയും പുനസ്ഥാപിക്കുമോ?
18. സ്ത്രീകളുടേയും നികുതി കൊടുക്കാത്തവരുടെ വോട്ടാവകാശം റദ്ദാക്കുമോ?
19. ആചാരം ലംഘിച്ച് വിഗ്രഹം പ്രതിഷ്ടിച്ചതിന് ശ്രീനാരായണഗുരുവിനെതിരെ മുന്‍ കാല പ്രാബല്യത്തോടെ കേസെടുക്കുമോ?
20 ………
(ഇപ്പോള്‍ ഇത്രയും. ആകാംഷാഭരിതര്‍ക്ക് ഇനിയും ചോദ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്.)
അശോകന്‍ ചരുവില്‍

യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ ലൈഫ്മിഷൻ അടക്കം പിരിച്ചുവിടും എന്ന് കൺവീനർ എം.എം.ഹസ്സൻ പ്രഖ്യാപിച്ചിരിക്കുന്നു.

ഈ “അടക്ക”…

Posted by Asokan Charuvil on Thursday, 10 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News