ആല്‍ തൊട്ട ഭൂപതി നാനെടാ…പുതിയ അടിക്കുറിപ്പുമായി പിഷാരടി; ക്യാപ്ഷന്‍ കണ്ടുപിടിച്ച ശേഷമാണോ ഫോട്ടോ എടുക്കുന്നതെന്ന് ആരാധകര്‍

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എപ്പോഴും വ്യത്യസ്തത കാത്തുസൂക്ഷിക്കുന്ന ആളാണ് രമേശ് പിഷാരടി. അതിനാല്‍ തന്നെ രമേഷ് പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് വന്‍ സ്വീകാര്യതയുമുണ്ട്.

ഇത്തവണയും രസകരമായൊരു ക്യാപ്ഷനുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. ആല്‍മരത്തിന് അരികെ നിന്ന് പോസ് ചെയ്തു കൊണ്ടുള്ള ഒരു ചിത്രത്തിനാണ് ‘ആല്‍ തൊട്ട ഭൂപതി നാനെടാ,’ എന്ന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ഇതിന് രസകരമായ കമന്റുകളാണ് ആരാധകര്‍ നല്‍കി കൊണ്ടിരിക്കുന്നത്. ‘സാധാരണ ഫോട്ടോയ്ക്ക് ചേര്‍ന്ന ക്യാപ്ഷന്‍ ആണ് ആളുകള്‍ ഇടാറുള്ളത്. എന്നാല്‍ ഇവിടെ ഒരാള്‍ ആദ്യം ക്യാപ്ഷന്‍ കണ്ടുപിടിച്ച ശേഷം ആണ് ഫോട്ടോ എടുക്കുന്നത്’ ഇങ്ങനെയാണ് ഒരാളുടെ കമന്റ്

ആൽ തൊട്ട ഭൂപതി നാനെടാ….🎶🎶🎼

Posted by Ramesh Pisharody on Wednesday, 9 December 2020

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here