നമുക്ക് എല്ലാവര്‍ക്കും ടാറ്റു ചെയ്യുന്നത് വളരെ ഇഷ്ടമുള്ള ഒന്നാണ്. കൈകളിലും നെഞ്ചിലും ഒക്കെ ടാറ്റൂ ചെയ്യുന്നത് ഇന്ന് സര്‍വ സാധാരണവുമാണ്. എന്നാല്‍ അവര്‍ക്കിടയില്‍ വ്യത്യസ്തയാവുകയാണ് ആംബര്‍ ബ്രിയന്ന ലൂക്ക് എന്ന ഡ്രാഗണ്‍ ഗേള്‍.
ഡ്രാഗണ്‍ ഗേള്‍ എന്നറിയപ്പെടുന്ന യുവതി ശരീരത്തില്‍ മുഴുവനായും 85 ലക്ഷം രൂപയുടെ ടാറ്റൂവാണ് കുത്തിയിട്ടുള്ളത്. കൂടാതെ കൃഷ്ണമണിയുടെ നിറം മാറ്റാനുള്ള ശസ്ത്രക്രിയയും ചെയ്തിട്ടുണ്ട്.
ഈ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നാഴ്ച്ച ആംബറിന് കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ 36 ലക്ഷം രൂപ ചെലവഴിച്ച് 600 ടാറ്റൂവാണ് യുവതി ശരീരത്തില്‍ കുത്തിയിട്ടുള്ളത്.
നാവിലും ശരീരത്തിന്റെ പിന്‍ഭാഗത്തും 51 ലക്ഷം രൂപ ചെലവാക്കി ശസ്ത്രക്രിയയിലൂടെ രൂപമാറ്റം വരുത്തിയിട്ടുമുണ്ട് ഡ്രാഗണ്‍ഗേള്‍. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്ക് ഒരു ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി.
നിങ്ങള്‍ ആരും മയക്കുമരുന്ന് ഉപയോഗിക്കരുതെന്നും ലഹരി ഉപയോഗം നല്ല ഫലങ്ങളുണ്ടാക്കില്ലെന്നും ഇവര്‍ പറയുന്നു. 2019ല്‍ ഓസ്ട്രേലിയയിലെ ആംബറിന്റെ വസതിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയിരുന്നതാണ് ഇത്തരത്തില്‍ ഒരു ഉപദേശം നല്‍കാന്‍ കാരണം.
കോടതിയില്‍ കുറ്റം സമ്മതിച്ച ഡ്രാഗണ്‍ ഗേള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. യുവതിക്ക് സ്‌കീസോഫ്രീനിയ പോലുള്ള മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് യുവതിയുടെ വക്കീലിന്റെ വാദം.
എന്നാല്‍ തന്നെ ചതിച്ചത് ആരാണെന്നു അറിയാമെന്നും കേസ് നടക്കുന്നതിനാല്‍ സംസാരിക്കാന്‍ പരിമിതിയുണ്ടെന്നും ഡ്രാഗണ്‍ വ്യക്തമാക്കിയിരുന്നു.
View this post on Instagram

Get real time update about this post categories directly on your device, subscribe now.