ഞാന്‍ എന്തുവേണമെങ്കിലും പറയും എന്നെ ആരും കണ്ടുപിടിക്കില്ല എന്നതാണോ അതോ ഞാന്‍ ഇങ്ങനെ പറയുന്നതു വഴി കുറച്ച്‌ അറ്റന്‍ഷന്‍ കിട്ടട്ടെ എന്നതാണോ ഇത്തരത്തിലുള്ള ആള്‍ക്കാരുടെ മെന്റാലിറ്റി:നടി ഭാവന

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂ.സി.സിയുടെ റെഫ്യൂസ് ദി അബ്യൂസ് ,സൈബർ ഇടം, ഞങ്ങളുടെയും ഇടം!ക്യാമ്പയിനെ പിന്തുണച്ച്‌ നടി ഭാവനയും.

സോഷ്യൽ മീഡിയയിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുക അല്ലെങ്കിൽ കമന്റിടുക.സ്ത്രീകൾക്കെതിരെ ആണ് ഇത്തരത്തിൽ ഓൺലൈൻ കൂടുതലും കണ്ടുവരുന്നത് .ഞാന്‍ എന്തുവേണമെങ്കിലും പറയും എന്നെ ആരും കണ്ടുപിടിക്കില്ല എന്നതാണോ അതോ ഞാന്‍ ഇങ്ങനെ പറയുന്നതു വഴി കുറച്ച്‌ അറ്റന്‍ഷന്‍ കിട്ടട്ടെ എന്നതാണോ ഇത്തരത്തിലുള്ള ആള്‍ക്കാരുടെ മെന്റാലിറ്റി എന്നറിയില്ലെന്നും എന്ത് തന്നെയാണെങ്കിലും അത് ശരിയല്ലെന്നും ഭാവന പറയുന്നു.


ചലച്ചിത്ര സാംസ്കാരിക രംഗത്തുള്ള നിരവധി പേരാണ് ഡബ്യൂ.സി.സിയുടെ ക്യാമ്പയിനെ പിന്തുണച്ച്‌ രംഗത്തെത്തിയത്

സൈബര്‍ ഇടങ്ങളില്‍ സത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവണതകള്‍ക്കെതിരെയാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്ന്റെ ഈ കാമ്പയിൻ . …സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ് ഇതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു . സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം എന്ന വാക്യമാണ് ടാഗ് ലൈൻ .

സൈബര്‍ അബ്യുസിനെക്കുറിച്ചുള്ള അവബോധം വളര്‍ത്താനുള്ള ഡബ്ല്യുസിസി യുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മീഡിയയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ്.

‘സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം”, സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്! നമ്മുടെ സൈബര്‍ സംസ്‌കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനം നമ്മുടെ കൈകളില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത് എന്നാണ് ഈ ക്യാമ്പയിൻ തുടങ്ങുമ്പോൾ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പറഞ്ഞത്

മഞ്ജു വാര്യർ,പാർവതി തിരുവോത്ത് ,ദിവ്യ ഉണ്ണി നവ്യ നായർ ,അന്ന ബെൻ ,ഗ്രേയ്സ് ആന്റണി പൂർണ്ണിമ,ബെന്യമിൻ,റസൂൽ പൂക്കുട്ടി തുടങ്ങി ഒട്ടേറെപ്പേർ ഈ ക്യാമ്പയിന്റെ ഭാഗമായിഒരുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here