1,049 രൂപക്ക് ടെമ്പറേച്ചർ നോക്കാവുന്ന മൊബൈൽ ഫോൺ :കോവിഡ് മുന്‍കരുതലെന്നോണമാണ് വിപണിയിലെത്തുന്ന ഫോൺ

ശരീര താപനില നിരീക്ഷിക്കുന്നത് ഈ കോവിഡ് കാലത്ത് ഏവരുടെയും ശീലമായി കഴിഞ്ഞിരിക്കുന്നു .ഇതേ കാര്യം നമ്മുടെ കൈയിലിരിക്കുന്ന ഫോണിൽ കഴിയുമെങ്കിലോ ?കാര്യങ്ങൾ കൂടുതൽ എളുപ്പമായി .തെര്‍മോ എഡിഷന്‍ മൊബൈല്‍ ഫോണുമായി ഐടെല്‍ രംഗത്തെത്തിയിട്ടുണ്ട് . itel it2192tമോഡല്‍ ഫോണ്‍ കോവിഡ് മുന്‍കരുതലെന്നോണമാണ് വിപണിയിലെത്തുന്നത്. 1,049 രൂപയാണ് ഈ ഫീച്ചര്‍ ഫോണിന്റെ വില.

കാമറയ്ക്ക് അടുത്തായാണ് ഫോണില്‍ ഇന്‍ബിള്‍ഡ് ടെംപറേച്ചര്‍ സെന്‍സര്‍ ഘടിപ്പിച്ചിരിക്കുന്നത്. സെന്‍സറിന് മുകളിലായി കൈത്തണ്ട വച്ചശേഷം താപനില അറിയാനാകും. ഫാരന്‍ഹീറ്റിലും സെല്‍ഷ്യസിലും താപനില കാണിക്കും.

1.8 ഇഞ്ച് ഡിസ്‌പ്ലെയും 1,000എംഎഎച്ചിന്റെ ബാറ്ററിയുമാണ് ഫോണിനുള്ളത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് അടക്കം എട്ട് ഭാഷകള്‍ ലഭിക്കും. കോള്‍ റെക്കോര്‍ഡര്‍, വൈര്‍ലെസ് എഫ്‌എം തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.

ഇളം നീല, കറുപ്പ്, കടും നീല എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.തെര്‍മോ എഡിഷന്‍ മൊബൈല്‍ ഫോണുമായി ഐടെല്‍. ഐടി192ടി മോഡല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News