പിന്നെ ഒരു ഘട്ടമായപ്പോള്‍ ഞാന്‍ വെറുക്കാന്‍ തുടങ്ങി ഈ സ്ഥലം:മീര ജാസ്മിന്‍

ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് മീര ജാസ്മിന്‍. ദിലീപ് ചിത്രമായ സൂത്രധാരനിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയ മീര മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരമായിരുന്നു.വിവാഹശേഷം വളരെ ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രമാണ് മീര ജാസ്മിൻ അഭിനയിച്ചത് .ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സിനിമ ജീവിതത്തെക്കുറിച്ച്‌ മീര ജെ ബി ജങ്ഷനിൽ പറഞ്ഞ ചില കാര്യങ്ങളാണ്.

‘തിരുവല്ലയില്‍ നിന്നും വന്ന കുട്ടിയാണ് ഞാന്‍, സാധാരണ ഒരു ഓര്‍ത്തഡോക്‌സ് ഫാമിലിഅവിടെ നിന്നുമാണ് സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചത്.. വലിയ ഇഷ്ട്ടത്തോടെയാണ് ചലച്ചിത്രലോകത്തേക്ക് എത്തിയത് ..അങ്ങനെ രണ്ട് മൂന്ന് സിനിമ കഴിപ്പോൾ ഇഷ്ട്ടം തോന്നിയിട്ട് തന്നെയാണ് ,ഇവിടെ നിന്നത് .പിന്നെ ഒരു ഘട്ടമായപ്പോള്‍ ഞാന്‍ വെറുക്കാന്‍ തുടങ്ങി ഈ സ്ഥലം.

ഞാനപ്പോഴും പറയാറുണ്ട് ആര്‍ട്ട് എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ആര്‍ട്ട് നിലനില്‍ക്കുന്ന ഈ സ്ഥലം എനിക്ക് ഇഷ്ടമല്ല. ഇന്നേവരെ എന്റെ മനസാക്ഷിക്ക് എതിരായി ഒരു കാര്യവും ഞാന്‍ ചെയ്തിട്ടില്ല.ആരെയും ഞാനായി വേദനിപ്പിക്കാറില്ല ഞാന്‍ അങ്ങനെയുളള ഒരു ആളല്ല.പക്ഷേ ഗോസിപ്പുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു

എനിക്ക് ആളുകളെ ഇഷ്ടപ്പെടാനാണ് താല്‍പര്യം. ആളുകള്‍ക്കൊപ്പം ഇരിക്കാന്‍ ഇഷ്ടമാണ്. എപ്പോഴും പോസിറ്റിവായിട്ടിരിക്കണം. പിന്നെ ഈ നെഗറ്റിവിറ്റി സംസാരിക്കുന്നത് എനിക്കിഷ്ടമല്ല.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel