പ്രിയ കിം പക്ഷെ സിനിമകൾ മരിക്കുന്നില്ല..അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും…ഡോ ബിജു

വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്‍റെ വിയോഗത്തില്‍ ഓർമ കുറിപ്പുമായി സംവിധായകൻ കൂടിയായ ഡോ ബിജു

താങ്കളുടെ പുതിയ ചിത്രത്തിനായി കാത്തിരുന്ന് എന്ന് കിം ബിജുവിനോട് ചാറ്റിൽ പറയുന്നുണ്ട് സംസാരിച്ച ചാറ്റുകൾ പങ്കു വെച്ചുകൊണ്ടാണ് ഡോ ബിജു കുറിച്ചിരിക്കുന്നത് ‘ആ വാഗ്ദാനം നിറവേറ്റാനാകാതെ അദ്ദേഹം പോയി’


കിം കി ഡുക്കിന്‍റെ സിനിമകള്‍ മരിക്കുന്നില്ലെന്നും അത് വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും’എന്തൊരു വര്‍ഷമാണീ 2020…’ എന്ന് കുറിച്ചുകൊണ്ടാണ് ബിജു തന്‍റെ പോസ്റ്റ് അവസാനിപ്പിച്ചത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇനി ഈ ചാറ്റുകൾ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എന്റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി…പ്രിയ കിം പക്ഷെ സിനിമകൾ മരിക്കുന്നില്ല..അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും…
എന്തൊരു വര്ഷമാണീ 2020…

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി ബഹുമതികൾ നേടിയ കൊറിയൻ ചലച്ചിത്ര സം‌വിധായകനാണ് കിം കി ഡുക്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ. വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെയും കൂടിച്ചേരലായിരുന്നു മിക്ക സിനിമകളും

കൊറിയൻ സംവിധായകനായ കിം കി ഡുക്ന് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നാടാണ് കേരളം.കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ കിം കി ഡ്യുക്കിന്റെ സിനിമകൾ ആഘോഷത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്.ചലച്ചിത്രമേളയുടെ ഭാഗമായി അദ്ദേഹം തിരുവനതപുരത്ത് എത്തിയിരുന്നു

കാൻ, ബെർലിൻ, വെനീസ് അന്താരാഷ്​ട്ര ചലച്ചിത്രമേളകൾക്ക്​ ശേഷം നവംബർ 20നാണ്​ ഇദ്ദേഹം ലാത്വിയിൽ എത്തിയത്​. വെള്ളിയാഴ്ച കോവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന്​ മരിക്കുകയായിരുന്നു​െവന്ന്​ ഡെൽഫി റിപ്പോർട്ട്​ ചെയ്​തു.

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി ബഹുമതികൾ നേടിയ കൊറിയൻ ചലച്ചിത്ര സം‌വിധായകനാണ് കിം കി ഡുക്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിൻെറ ചലച്ചിത്രങ്ങൾ. വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെയും ചിത്രീകരണമാണ് കിം കി ഡുകിൻെറ ചലച്ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here