കിം കി ഡുക്കിന്റെ വിയോഗം ലോക സിനിമക്ക് വലിയ നഷ്ടം; മരണത്തില്‍ അനുശോചനം അറിയിച്ച് മന്ത്രി എ. കെ. ബാലന്‍

പ്രശസ്ത കൊറിയന്‍ സിനിമാ സംവിധായകന്‍ കിം കി ഡുക്കിന്റെ മരമത്തില്‍ അനുശോചനം അറിയിച്ച് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. സമകാലിക ഏഷ്യന്‍ സിനിമയില്‍ വലിയ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡുക്കിന്റെ വിയോഗം ലോക സിനിമക്കു വലിയ നഷ്ടമാണെന്നും ചലച്ചിത്ര പ്രേമികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി അറിയിച്ചു. ഇനിയും മികച്ച സൃഷ്ടികള്‍ അദ്ദേഹത്തില്‍ നിന്ന് ലഭിക്കുമായിരുന്നു.

ചലച്ചിത്രോത്സവങ്ങളിലെ സവിശേഷ സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും കിം കി-ഡുക്കിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News