
നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടി ഓടിച്ച ടാക്‌സി ഡ്രൈവറുടെ ക്രൂരതയാണ് നാം രാവിലെ കണ്ടത്. എന്നാല്‍ ഇപ്പോള്‍ ആ ക്രൂരത അനുഭവിച്ച നായ എറണാകുളം പറവൂരുള്ള ദയ ഓർഗനൈസേഷന്റെയും ആഷിഖ്,അഖിൽ എന്നെ ചെറുപ്പക്കാരുടെയും സഹായത്തോടെ മൃഗാശുപത്രിയിൽ സുരക്ഷിതയാണിപ്പോള്‍. ലക്കി എന്നാണ് ആ നായക്ക് അവര്‍ പേര് നല്‍കിയതും.
നെടുമ്പാശേരി അത്താണിയിലാണ് രാവിലെ സംഭവമുണ്ടായത്. കാറിന്റെ ഡിക്കിയില്‍ കെട്ടിയ കയറില്‍ നായ റോഡിലൂടെ നിരങ്ങി നീങ്ങിയ മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.
നെടുമ്പാശേരി അത്താണിക്ക് സമീപം ചാലയ്ക്ക എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാറിന്റെ ഡിക്കിയില്‍ കെട്ടിയ കയറില്‍ നായയെ കുരുക്കിട്ട ശേഷം ഓടിച്ചുപോകുകയായിരുന്നു.
കാറിന്റെ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരനായ അഖില്‍ ആണ് മൊബൈലില്‍ ക്രൂരമായ ദൃശ്യം പകര്‍ത്തിയത്. അഖില്‍ എന്ന ഈ ബൈക്ക് യാത്രക്കാരന്‍ തന്നെ കാര്‍ തടഞ്ഞുനിര്‍ത്തി പട്ടിയെ മോചിപ്പിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ തന്നോട് കയര്‍ത്തു സംസാരിച്ചതായും അഖില്‍ പറയുന്നു.സംഭവസ്ഥലത്തേക്ക് ആള് കൂടിയതിനെ തുടർന്ന് യുസഫ് എന്ന ആ കാര് ഡ്രൈവർ സ്ഥലം വിടുകയായിരുന്നു
അഖിൽന്റെ സുഹൃത്തതായ ആഷിക്കിന് ഈ വീഡിയോ കിട്ടുകയും തുടർന്ന് പറവൂർ പോലീസ് സ്റ്റേഷനിൽ ഇക്കാര്യംആഷിക് അറിയിക്കുകയും ചെയ്തു .ഒപ്പം തന്നെ ദയ എന്ന സംഘടനയിലെ കൃഷ്ണൻ എന്ന ആളും എത്തി .ഭയത്തിൽ പാടത്തിൽ ഒളിച്ച നായയെ കൃഷ്ണന്റെ സഹായത്തോടെ മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു മൂവരും നായയെ ആശുപത്രിില്‍ എത്തിക്കുകയും വേണ്ട പരിചരണങ്ങള്‍ നല്‍കുകയും ചെയ്തു.
ആഷിഖ് നായയെ ഏറ്റെടുക്കാൻ തയ്യാറാണ്. ലക്കി പേരുപോലെതന്നെ ഭാഗ്യമുള്ളവൾ ആണെന്ന് ഈ വാർത്ത നമ്മെ ഓർമിപ്പിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here