ഊരാളുങ്കൽ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പ് പുറത്ത്; കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

ഊരാളുങ്കൽ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പ് പുറത്ത്. ടെണ്ടറില്ലാതെ ഊരാളുങ്കലിന് കരാർ നൽകണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കത്ത് നൽകി.

കത്ത് നൽകിയത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത്. പൊതു മരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന് നൽകിയ കത്തിന്റെ പകർപ്പ് കൈരളി ന്യൂസ് പുറത്ത് വിട്ടു.

സ്വന്തം മണ്ഡലത്തിലെ വലിയ അഴിക്കൽ പാലം നിർമ്മിക്കാനാണ് ഊരാളുങ്കലിന് ടെണ്ടറില്ലാതെ കരാർ നൽകണമെന്നാവശ്യപ്പെട്ടത്. കത്തിന്റെ അടിസ്ഥാനത്തിൽ 146.50 കോടിയുടെ പ്രവൃത്തി ടെണ്ടറില്ലാതെ നൽകി.

സ്പീക്കർ ഊരാളുങ്കലിന് ടെണ്ടറില്ലാതെ കരാർ നൽകിയെന്ന ആരോപണം ചെന്നിത്തല ഉന്നയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ചെന്നിത്തലയുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുന്ന തെളിവുകൾ കൈരളി ന്യൂസ് പുറത്ത് വിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here