തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനായി കണ്ണൂർ ജില്ല സജ്ജം

തിങ്കളാഴ്ച നടക്കുന്ന വോട്ടെടുപ്പിനായി കണ്ണൂർ ജില്ല സജ്ജമായി.കോവിഡ് പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാൻ പോളിങ് സാമഗ്രികളുടെ വിതരണത്തിന് പ്രത്യേക സമയ ക്രമം ഏർപ്പെടുത്തിയിട്ടുണ്ട്.പതിനായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയ്ക്കായി ജില്ലയിൽ വിന്യാസിക്കുന്നത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്,11 ബ്ലോക്ക് പഞ്ചായത്തുകള്‍, 71 ഗ്രാമ പഞ്ചായത്തുകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍, എട്ടു നഗരസഭകള്‍ എന്നിവിടങ്ങളിലെ 1682 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.2463 പോളിംഗ് ബൂത്തുകള്‍ വോട്ടെടുപ്പിനായി സജ്ജമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രശ്നസാധ്യതതയുള്ള 940 ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയതായും കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ് അറിയിച്ചു.

500 ലധികം ബൂത്തുകളില്‍ വീഡിയോ ചിത്രീകരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഡിസംബര്‍ 13ന് വിതരണം ചെയ്യും.കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സമയക്രമം അനുവദിക്കും.

പതിനായിരത്തോളം പൊലീസുകർക്കാണ് സുരക്ഷാ ചുമതല.1671 പ്രശ്ന ബാധിത ബൂത്തുകളിൽ അധിക സുരക്ഷാ ഒരുക്കും.മാവോയിസ്റ്റ് ഭീഷണി ഉള്ള 29 ബൂത്തുകളിൽ തണ്ടർബോൾട്ടിനെ നിയോഗിക്കുമെന്നും കണ്ണൂർ എസ് പി യതീഷ് ചന്ദ്ര അറിയിച്ചു.

പോളിങ് സ്റ്റേഷൻ പരിസരത്ത് അനാവശ്യമായി കൂട്ടം കൂടുന്നവരെ കരുതൽ തടങ്കലിൽ എടുക്കുമെന്നും എസ് പി വ്യക്തമാക്കി.കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാലായിരത്തോളം ആരോഗ്യ വകുപ്പ് ജീവനക്കാരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News