കണ്ണൂര്‍ കോര്‍പറേഷനില്‍ വിജയ പ്രതീക്ഷയില്‍ ഇരു മുന്നണികളും; വിമത സ്ഥാനാർത്ഥികളും ഗ്രൂപ്പ് പോരും യുഡിഎഫിന് തലവേദനയാകുന്നു

തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ വിജയ പ്രതീക്ഷയിലാണ് ഇരു മുന്നണികളും. കഴിഞ്ഞ തവണ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം നിന്ന കണ്ണൂരില്‍ ഇത്തവണ വ്യക്തമായ മേല്‍ക്കൈ നേടുമെന്നാണ് എൽ ഡി എഫ് പ്രതീക്ഷ. വിമത സ്ഥാനാർത്ഥികളും ഗ്രൂപ്പ് പോരുമാണ് യു ഡി എഫ് നേരിടുന്ന വെല്ലുവിളി.

കോർപറേഷൻ രൂപീകൃതമായത്തിനു ശേഷം 2015 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ 27 വീതം സീറ്റുകൾ നേടി യു ഡി എഫും എൽ ഡി എഫും സമനിലയിലായിരുന്നു.സ്വതന്ത്രന്റെ പിന്തുണയിൽ നാല് വർഷം എൽ ഡി എഫും ഒരു വർഷം യു ഡി എഫും ഭരിച്ചു.ഇത്തവണ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇരു മുന്നണികളും.

നേരത്തെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണത്തിലും മുൻകൈ നേടിയ എൽ ഡി എഫ് ഇത്തവണ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നേടുമെന്ന ആത്മവിശ്വാസത്തിലാണ്.എൽ ഡി എഫ് ഭരിച്ച നാല് വർഷത്തെ വികസന നേട്ടങ്ങൾ നഗര വോട്ടർമാർക്കിടയിൽ മതിപ്പ് ഉളവാക്കിയിട്ടുണ്ട്.

വിമത സ്ഥാനാർത്ഥികളും ഗ്രൂപ്പ് പ്രശ്നങ്ങളുമാണ് യു ഡി എഫിന് വെല്ലുവിളി.തായത്തെരു,കാനത്തൂർ,താളിക്കാവ് ഡിവിഷനുകളിൽ യു ഡി എഫ് വിമത സ്ഥാനാർഥികൾ ശക്തരാണ്.അവസാന ഒരു വർഷം ഭരിച്ചപ്പോൾ കാര്യമായ വികസന നേട്ടങ്ങൾ ഇല്ലാത്തതും യു ഡി എഫിന് തിരിച്ചടിയാകും.ബി ജെ പി ശക്തമായി മത്സര രംഗത്തുള്ള രണ്ട് ഡിവിഷനുകളിൽ ത്രികോണ മത്സരമാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel