വർഗീയതയും ഉച്ചനീചത്വങ്ങളും വരിഞ്ഞു മുറുമ്പോൾ ഉയരത്തിൽ പറക്കട്ടെ ‘ചെങ്കൊടി’

ഈ കാലഘട്ടത്തിൽ ഇടത് പക്ഷം ആയിരിക്കേണ്ടതിന്റെ ആവശ്യകത പറയുകയാണ് ചെങ്കൊടി എന്ന ഹ്രസ്വ ചിത്രം. കണ്ണൂർ സ്വദേശിനിയായ ബോബി സുരേഷാണ് ഹ്രസ്വചിത്രം ഒരുക്കിയത്. എൽ ഡി എഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് ഹ്രസ്വചിത്രം പുറത്തിറക്കിയത്.

ഇതുവരെ രാഷ്ട്രീയം ഇല്ലാത്തവരും ഇടത് പക്ഷമാകുന്ന കാലം. അനുഭവങ്ങളിലൂടെ ചെങ്കൊടിയാണ് പാവങ്ങൾക്ക് തണലെന്ന് തിരിച്ചറിയുന്ന കാലം. ബോബി സുരേഷ് ഒരുക്കിയ ചെങ്കൊടി എന്ന ഹ്രസ്വ ചിത്രം ഇതാണ് സാക്ഷ്യപ്പെടുത്തുന്നത്. സംഭാഷണങ്ങൾ ഇല്ലാതെ ദൃശ്യങ്ങളിലൂടെയാണ് കഥ പറയുന്നത്.

മാധ്യമങ്ങൾ മൂടി വച്ചാലും സത്യം പുറത്ത് വരും. ഓരോ മലയാളിയും അനുഭവിച്ചു അറിയുകയാണ് സർക്കാരിന്റെ ക്ഷേമ പദ്ധതികൾ. വർഗീയതയും ഉച്ചനീചത്വങ്ങളും വരിഞ്ഞു മുറുമ്പോൾ ചെങ്കൊടി കൂടുതൽ ഉയരത്തിൽ പറക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ് ഈ ഹ്രസ്വ ചിത്രം.

രചനയും സംവിധാനവും നിർവഹിച്ച ബോബി സുരേഷും മകൾ ചിന്മയ സുരേഷുമാണ് അഭിനയിച്ചിരിക്കുന്നത്. മനോജ് കെ സേതുവിൻ്റേതാണ് കാമറ. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് ഹ്രസ്വ ചിത്രം പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here