കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി അമ്മാരും

കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി അമ്മാരും. മടിയിൽ കൈക്കുഞ്ഞുമായി റൊട്ടി പരത്തുന്ന അമ്മയെയും, പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി സമരഭൂമിയിലെ നിറസാനിദ്യമായ നിരവധി അമ്മമാരെയും നമുക്ക് സമരങ്ങൾക്കിടയിൽ കാണാം.

നിരവധി അമ്മാമാരും സമരത്തിന്റെ കരുത്തു കൂട്ടുന്നു. സ്വന്തം അതിജീവനത്തിനായുള്ള പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചവർ.ഒരു കൈയിൽ ഒരു വയസ് തികയാത്ത കുഞ്ഞ്…ആ കുഞ്ഞിനെ മടിയിലിരുത്തി കുപ്പിപ്പാൽ നൽകി സമരഭൂമിയിൽ റൊട്ടി പരത്തുന്ന ഒരമ്മ. അമ്മയെക്കാൾ വലിയ പോരാളി വേറെയില്ലെന്ന വാക്കുകൾ അന്വർധമാക്കുന്ന കാഴ്ച്ചയാണ് സിംഘുവിൽ.

പ്രായം ഏറെയുണ്ടെങ്കികും പ്രായതിന്റെ തലർച്ചകൾ ഏതുമില്ലാതെ ഈ അമ്മമാർ സിംഗ്‌വിൽ സജീവമാണ്. കൂടെയുള്ളവർക്ക് ആഹാരം ഉണ്ടാക്കി നൽകിയും മുദ്രാവാക്യം വിളച്ചും സമരത്തിന്റെ മൂർച്ച കൂട്ടുകയാണിവർ.

ബ്രിട്ടീഷുകാർക്കെതിരെ പടപൊരുത്തിയ മഹാറാണി ജിന്ദ് കൗറിന്റെ പോരാട്ടവീര്യമാണ് ഇവിടെ ഓരോ അമ്മമാരിലും നമുക്ക് കാണാനാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News