
തമിഴ് സീരിയല്‍ താരം ചിത്രയെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി നടിയുടെ അമ്മ രംഗത്ത്.
മകളെ ഭര്‍ത്താവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ചിത്രയുടെ അമ്മ ആരോപണമുന്നയിച്ചിരിക്കുന്നത്.
ബുധനാഴ്ചയാണ് സീരിയല്‍ താരം വി.ജെ.ചിത്രയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മരണം ആത്മഹത്യയാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ആകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിശദീകരണം.
അതേസമയം നടിയുടെ ഭര്‍ത്താവിനെ ചെന്നൈയില്‍ പോലീസ് രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. എല്ലാ തലങ്ങളിലും അന്വേഷണം നടക്കുകയാണെന്ന് പോലീസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here