80 കിലോ എടുത്തുയര്‍ത്തി 7 വയസ്സുകാരി; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച കൊച്ചുമിടുക്കി

എണ്‍പതു കിലോ നിസ്സാരം എന്ന മട്ടാണ് റൊറി വാന്‍ ഉള്‍ഫ് എന്ന കൊച്ചുമിടുക്കിയ്ക്ക്. റെക്കോര്‍ഡുകള്‍ മറികടന്നും പുതിയ റെക്കോര്‍ഡുക‍ള്‍ തീര്‍ത്തും വിസ്മയമാകുകയാണ് കാനഡയില്‍ താമസമാക്കിയ
റൊറി എന്ന ഏ‍ഴു വയസ്സുകാരി.

റൊറി എണ്‍പതു കിലോ എടുത്തുയര്‍ത്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആരുമൊന്ന് ഞെട്ടിയേക്കാം. പക്ഷെ എങ്ങനെ എന്നല്ലേ.. നിത്യാഭ്യാസി ആനയെ എടുക്കുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് തന്‍റെ ചെറിയ പ്രായത്തില്‍ തന്നെ പരീശീലനം തുടങ്ങിയ റൊറിയുടെ ജീവിതം.

അഞ്ചാം വയസ്സുമുതലാണ് റൊറി വെയ്റ്റ് ലിഫ്റ്റ് ചെയ്യാന്‍ ആരംഭിച്ചത്. പിന്നീടങ്ങോട്ട് ചിട്ടയായ പരീശീലനങ്ങളിലൂടെ റൊറി നേടിയത് നിരവധി നേട്ടങ്ങള്‍. 13 വയസുള്ള കുട്ടികളുടെ 30 കിലോയില്‍ താഴെയുള്ള വെയിറ്റ് ലിഫ്റ്റില്‍ റൊറി അമേരിക്കന്‍ ചാംപ്യന്‍ പട്ടം നേടി. ആഴ്ച്ചയില്‍ ഒന്‍പതു മണിക്കൂറാണ് റൊറി
തന്‍റെ പരിശീലനത്തിനായി മാറ്റിവെയ്ക്കുന്നത്.

കൂടുതല്‍ ശക്തയാവാനാണ് ശ്രമിക്കുന്നതെന്നും കഴിഞ്ഞതിനെ കുറിച്ചോ വരാനുള്ളതിനെ കുറിച്ചോ താന്‍ ചിന്തിക്കാറില്ലെന്നും റൊറി പറയുന്നു.

തന്‍റെ ക‍ഴിവിലൂടെ ലോകത്തെ അതിശയിപ്പിക്കുന്ന കൊച്ചുമിടുക്കിയ്ക്ക് ആരാധകരും ഏറെയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ റൊറി പോസ്റ്റു ചെയ്യുന്ന ഫോട്ടോസിനും വീഡിയോസിനും നിരവധി ആരാധകരാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News