കിം കി ഡുക്ക്; മനുഷ്യജീവിതത്തിന്റെ ബഹുതലങ്ങളെ സ്‌പർശിച്ച ചലച്ചിത്രകാരന്‍: മന്ത്രി ഇ പി ജയരാജന്‍

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ കിം കി ഡുക്കിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി ഇ പി ജയരാജന്‍.

‘മനുഷ്യന്റെ ദുരയും,കാമവും ബന്ധങ്ങളുടെ അർത്ഥമില്ലായ്മയും അധികാരത്തിന്റെ ഭ്രാന്തുമൊക്കെ ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചിരുന്ന സിനിമകളാണ്‌ കിം കി ഡുക്കിന്റേത്‌. മനുഷ്യജീവിതത്തിന്റെ ബഹുതലങ്ങളെ സ്‌പർശിച്ച അദ്ദേഹത്തിന്റെ സിനിമകൾ എല്ലാതരം പ്രേക്ഷകരെയും ഒരു പോലെ ആകർഷിച്ചു.’ മന്ത്രി ഫെയ്സിബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ;

മലയാളികൾക്ക്‌ ഏറെ പ്രിയങ്കരനായ വ്യഖ്യാത ദക്ഷിണ കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെ വിയോഗം ലോക ചലച്ചിത്ര മേഖലയ്‌ക്ക്‌ കനത്ത നഷ്‌ടമാണ്‌. കൊവിഡിനെ തുടർന്നാണ്‌ ഈ വിയോഗം എന്നത്‌ ഏറെ വേദനിപ്പിക്കുന്നു. കേരളത്തിലെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ കിം കി ഡുക്കിന്റെ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐ എഫ്‌ എഫ്‌ കെയിൽ അദ്ദേഹം അതിഥിയായി പങ്കെടുക്കുകയും ചെയ്‌തിരുന്നു. മനുഷ്യന്റെ ദുരയും,കാമവും ബന്ധങ്ങളുടെ അർത്ഥമില്ലായ്മയും അധികാരത്തിന്റെ ഭ്രാന്തുമൊക്കെ ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചിരുന്ന സിനിമകളാണ്‌ കിം കി ഡുക്കിന്റേത്‌. മനുഷ്യജീവിതത്തിന്റെ ബഹുതലങ്ങളെ സ്‌പർശിച്ച അദ്ദേഹത്തിന്റെ സിനിമകൾ എല്ലാതരം പ്രേക്ഷകരെയും ഒരു പോലെ ആകർഷിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്‌. എന്നും സാധാരണക്കാരനായി നിലകൊള്ളാൻ ആഗ്രഹിച്ച ഉത്തമവ്യക്തിത്വത്തിന്‌ ഉടമയുമായിരുന്നു. ചലച്ചിത്ര ലോകത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജ്‌ലികൾ.

മലയാളികൾക്ക്‌ ഏറെ പ്രിയങ്കരനായ വ്യഖ്യാത ദക്ഷിണ കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെ വിയോഗം ലോക ചലച്ചിത്ര മേഖലയ്‌ക്ക്‌…

Posted by E.P Jayarajan on Friday, 11 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News