മരട് ഫ്ലാറ്റ് നഷ്ടപരിഹാര വിതരണം; നിർമാതാക്കൾ നൽകിയത് 4 കോടി 89 ലക്ഷം രൂപ മാത്രം

മരടിലെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാര വിതരണത്തിന് നിർമാതാക്കൾ നൽകിയത് 4 കോടി 89 ലക്ഷം രൂപ മാത്രമെന്ന് ജസ്റ്റിസ് ബാലകൃഷ്‌ണൻ നായർ സമിതി. ഗോൾഡൻ കായലോരം 2,89,86,000 രൂപയും ജയിൻ ഹൌസിങ് കൺസ്ട്രക്ഷൻ രണ്ട് കോടിയും നൽകി.

ആൽഫ സെറീൻ, ഹോളി ഫെയ്ത്ത് എന്നീ രണ്ട് കമ്പനികൾ ഇതുവരെ പണം നൽകിയിട്ടില്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സമിതി പറഞ്ഞു. ഇടക്കാല നഷ്ടപരിഹാരമായി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ നൽകിയ 62 കോടി രൂപ 248 ഫ്ലാറ്റ് ഉടമകൾക്ക് വിതരണം ചെയ്തു.

നഷ്ടപരിഹാരം നൽകാൻ വസ്തുക്കൾ വിൽക്കാൻ ആൽഫ വെഞ്ചേഴ്‌സും ജയിൻ ഹൗസിങും നൽകിയ അപേക്ഷകൾ തള്ളിയതായും സമിതി അറിയിച്ചു. മരട് കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കാൻ ഇരിക്കെയാണ് സമിതി സത്യവാങ്മൂലം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News