ആളിക്കത്തി കർഷക പ്രക്ഷോഭം; ദേശീയ പാതകൾ തടഞ്ഞുള്ള സമരങ്ങൾക്ക് ഇന്ന് തുടക്കമായി

ആളിക്കത്തി കർഷക പ്രക്ഷോഭം. ദില്ലി ജയ്‌പൂർ, ദില്ലി ആഗ്ര ദേശീയ പാതകൾ തടഞ്ഞുള്ള സമരങ്ങൾക്ക് ഇന്ന് തുടക്കമായി. രാജസ്ഥാൻ, ഹരിയാന, അമൃത്സർ എന്നിവിടങ്ങളിൽ നിന്നും ദില്ലിയിലേക് ട്രാക്റ്റർ റാലിയും ആരംഭിച്ചിട്ടുണ്ട്.

അതിനിടയിൽ കാർഷിക നിയമങ്ങളെ ന്യായീകരിച്ചു വീണ്ടും പ്രധാനമന്ത്രി രംഗത്തുവന്നു. സമരങ്ങൾക്ക് പിന്നിൽ ഇടത് മാവോയിസ്റ്റ് ശക്തികളെന്ന കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്റെ പ്രസ്താവനക്കെതിരെയും പ്രതിഷേധം ശക്തമായി.

കർഷക പ്രക്ഷോഭം അതിശക്തമാക്കുന്നതിന്റെ ഭാഗമായാണ് ദില്ലി- ആഗ്ര, ദില്ലി-ജയ്‌പൂർ ദേശീയ പാതകൾ ഉപേരോധിക്കാൻ ആരംഭിച്ചത്.രാജസ്ഥാനിലെ കട്പുത്തലിയിൽ എത്തിച്ചേർന്ന കർഷകർ നാളെ രാവിലെയോടെ ദില്ലി ആഗ്ര ദേശീയപാത പൂർണമായി ഉപരോധിക്കും.

ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്ന് കർഷക റാലി ആരംഭിച്ചു. ശംഭു, ബാസ്താര, ടോൾ പ്ലാസകളിൽ ടോൾ പിരിവ് കർഷകർ നിർത്തിച്ചു. അതിനിടയിൽ കാർഷിക നിയങ്ങൾ പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും നിലപാട് ആവർത്തിച്ചു.

ആത്മനിർഭർ ഭാരതിന്റെ ഭാഗമായാണ് നിയമങ്ങളെന്ന് പറഞ്ഞ പ്രധാനമന്ത്രിക്ക് കർഷകർക്ക് വേണ്ടതും ആത്മനിർഭർ ആണെന്ന മറുപടിയുമായി കർഷകർ രംഗത്തെത്തി. കർഷകർ രാജ്യത്തിന്റെ ഭാഗമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പ്രതികരിച്ചു.

അതേ സമയം ഖാലിസ്ഥാനാണ് സമരങ്ങൾക്ക് പിന്നിലെന്ന വാദം പൊളിഞ്ഞതോടെ ഇടത് മാവോയിസ്റ്റ് ശക്തികളാണെന്ന വാദവുമായി കേന്ദ്രമന്ത്രി പിയുഷ് ഗോയൽ രംഗത്തെത്തി. അതേ സമയം നാളെ മുതൽ സമരം കൂടുതൽ അധഃത്മാക്കനാണ് കർഷക സംഘടനകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News