കർഷക സമരം; പിന്തുണച്ച് ബിജെപി നേതാവ് ധർമേന്ദ്ര വീണ്ടും രംഗത്ത്

കേന്ദ്രസർക്കാരിന്റെ കർഷക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ച് നടനും ബി.ജെ.പി. നേതാവുമായ ധർമേന്ദ്ര വീണ്ടും രംഗത്ത്.

കർഷകരുടെ കഷ്ടത കാണുമ്പോൾ അങ്ങേയറ്റം വേദനയുണ്ടെന്നും സര്‍ക്കാര്‍ എത്രയും വേഗം എന്തെങ്കിലും ചെയ്യണമെന്നുമാണ് ധർമേന്ദ്ര ട്വീറ്റ് ചെയ്തത്.

മുൻപ് ഇതേ അഭിപ്രായം പങ്കു വച്ച ട്വീറ്റ് വിവാദമായതോടെ നടൻ പിൻവലിച്ചെങ്കിലും വീണ്ടും കർഷകരോടൊപ്പമെന്ന വികാരം പങ്കു വച്ചിരിക്കയാണ് ധർമേന്ദ്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here