കര്‍ഷകര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും അനിശ്ചിതകാല കർഷകസമരം ആരംഭിച്ചു

രാജ്യത്തെ കർഷകപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കേരളത്തിലും സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല കർഷകസമരം ആരംഭിച്ചു.

കർഷക സമരത്തെ രാഷ്ട്രീയമായി നേരിടാനാണ് ബിജെപി നീക്കമെന്നും അത് BJP ഭരണത്തിന്‍റെ അന്ത്യം കുറിക്കുമെന്നും എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു. സമരം സംസ്ഥാന വ്യാപകമാക്കാനാണ് സംയുക്ത കർഷകസമിതി തീരുമാനം.

അടിച്ചമർത്തലുകളെ അതിജീവിച്ച് കർഷകർ നടത്തുന്ന ജീവൻമരണ പോരാട്ടത്തിന് ഐക്യദാർഢ്യവുമായാണ്
തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ സമരം.

കേന്ദ്രത്തില ഒരു സർക്കാർ പോലും ഇത്ര കർഷക ദ്രോഹ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.

സംസ്ഥാന തലസ്ഥാനത്ത് ദിവസവും രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെ തുടർച്ചയായി നടക്കുന്ന സമരത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ചാണ് വോളന്‍റിയർമാർ പങ്കെടുക്കുന്നത്. 14ന്‌ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിക്കുമെന്നും സംയുക്ത കർഷകസമിതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News