തെരഞ്ഞെടുപ്പിനൊപ്പം ക്രിസ്മസ് നവവത്സര സീസൺ കൂടി കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കണക്കുകൾ ഉയരാം

തിരഞ്ഞെടുപ്പ് രംഗത്ത് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കപ്പെടുന്നില്ല എന്ന് ആരോഗ്യ വകുപ്പ്.

തെരഞ്ഞെടുപ്പിനൊപ്പം ക്രിസ്മസ് നവവത്സര സീസൺ കൂടി കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കണക്കുകൾ ഉയരുമെന്ന് ആരോഗ്യവകുപ്പിന് ആശങ്ക .ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി അറിയിച്ചു .

വ്യാപാര സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കാൻ പാടില്ല.വിലക്കുറവ് നൽകിയതോടെ വ്യാപാരസ്ഥാപനങ്ങളിൽ ഇപ്പോൾ വൻ തിരക്കാണ്.കോവിഡ് പ്രോട്ടോകോൾ ലംഖിച്ചതിനെ തുടർന്ന് ഇന്നലെ തിരുവനന്തപുരത്തെ പോത്തീസ് പൂട്ടിയ്ക്കുകയായിരുന്നു

ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നു എന്നത് ആശങ്കജനകമാണ്.സ്വയം കവചം തീർത്ത് സെൽഫ് ലോക്ക് ഡൗണ് പാലിക്കണം.തിരഞ്ഞെടുപ്പിന് ശേഷം രോഗം വർദ്ധിക്കാൻ സാധ്യത ഉണ്ടെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി .ഇത് മുൻകൂട്ടി കണ്ട് സർക്കാർ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്

കൊവിഡ് വര്‍ധന എത്ര മാത്രമുണ്ടാകും എന്ന് പ്രവചിക്കാനാവില്ല. എന്നാല്‍ സാമൂഹ്യ വ്യാപനം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് വാക്‌സിന്‍ കിട്ടിയാല്‍ വിതരണം ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ശൈലജ ടീച്ചര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആള്‍ക്കൂട്ടമുണ്ട്. അത് അപകടമാണെന്നും ശൈലജ ടീച്ചര്‍ മുന്നറിയിപ്പ് നല്‍കി.

സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും സെല്‍ഫ് ലോക്ക്ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായമുള്ളവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് രൂക്ഷമായി വ്യാപിച്ചാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കേണ്ടിവരും. ജനകീയ പോരാട്ടത്തിലൂടെയായിരുന്നു സംസ്ഥാനം കൊവിഡിനെ പിടിച്ച് നിര്‍ത്തിയത്. ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ അകമഴിഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News