പോളിംഗ് ഉദ്യോഗസ്ഥർക്ക് കോവിഡ് ടെസ്റ്റ് നിർദ്ദേശിച്ചിട്ടില്ല: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

പോളിംഗ് ഉദ്യോഗസ്ഥർക്കും ഏജൻ്റ്മാർക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വോട്ടർമാർക്ക് ബൂത്തിൽ ശരീര ഊഷ്മാവ് അളക്കുന്നതുൾപ്പെടെയുള്ള പരിശോധനകൾ നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

പോളിംഗ് ബൂത്തിൽ വോട്ടർമാർ മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News