ഫൈസര്‍ വാക്സിന് അനുമതിനല്‍കി അമേരിക്ക; ആദ്യത്തെ വാക്‌സിന്‍ 24 മണിക്കൂറിനുള്ളില്‍ നല്‍കുമെന്ന് ട്രംപ്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫൈസര്‍ വാക്സിന് അനുമതിനല്‍കി അമേരിക്ക. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഫൈസര്‍ വാക്സിന് അനുമതി നല്‍കിയത്. ഇതോടെ അമേരിക്കയിലെ ദശലക്ഷക്കണക്കിനാളുകളാണ് കോവിഡ് വാക്സിന്‍ സ്വീകരിക്കാനൊരുങ്ങുന്നത്.

അമേരിക്കയില്‍ മാത്രം 3,00,000 ജീവന്‍ അപഹരിച്ച മഹാമാരിയെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാകും വാക്സിന്‍ അംഗീകാരം. ഇതോടെ, ബ്രിട്ടന്‍, ബഹ്റൈന്‍, കാനഡ, സൗദി അറേബ്യ, മെക്‌സിക്കോ എന്നിവയ്ക്ക് ശേഷം വാക്സിന്‍ അനുവദിക്കുന്ന ആറാമത്തെ രാജ്യമായി അമേരിക്ക മാറി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ആദ്യത്തെ ഫൈസര്‍ വാക്‌സിന്‍ അമേരിക്കയില്‍ നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

‘ഇന്ന് നമ്മുടെ രാഷ്ട്രം നേട്ടം കൈവരിക്കുന്നു. വെറും 9 മാസത്തിനുള്ളില്‍ ഞങ്ങള്‍ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ വിതരണം ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്ര നേട്ടമാണിത്. ഇത് ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കുകയും പകര്‍ച്ചവ്യാധിയെ അവസാനിപ്പിക്കുകയും ചെയ്യും. ഫൈസര്‍ വാക്‌സിന്‍ 95% ഫലപ്രദമാണ്, ഇത് പ്രതീക്ഷള്‍ക്ക് ആക്കം കൂട്ടുന്നു. ഈ വാക്‌സിന്‍ എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യമായി നല്‍കും. ഞങ്ങള്‍ ഇതിനകം തന്നെ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലേക്കും വാക്‌സിന്‍ അയയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യത്തെ വാക്‌സിന്‍ 24 മണിക്കൂറിനുള്ളില്‍ നല്‍കും, ‘ട്രംപ് പറഞ്ഞു. ‘ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ള വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, വാക്സിന് മേലുള്ള എഫ്ഡിഎ അംഗീകാരത്തിന് ശേഷം ഇത് ആരംഭിക്കും. ഫൈസര്‍ ഏറ്റവും ശക്തമായ കോവിഡ് വാക്സിനുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ട്രംപ് പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News