ആളിക്കത്തി കര്‍ഷക പ്രക്ഷോഭം; കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ ബലിയാടുകളെ തിരയുന്നുവെന്ന് യെച്ചൂരി

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം.ദില്ലി ജയ്പൂര്‍, ദില്ലി ആഗ്ര ദേശീയ പാതകള്‍ തടഞ്ഞുള്ള സമരങ്ങള്‍ക്ക് തുടക്കമായി. ഹരിയാന , പശ്ചിമ ബംഗാള്‍, ഒഡിഷ, തെലങ്കന, ആന്ദ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ടോള്‍ പിരിവ് കര്‍ഷകര്‍ തടഞ്ഞു. ഹരിയനയില്‍ റിലയന്‍സ് പെട്രോള്‍ പമ്പുകള്‍ ഉപരോധിച്ചു. സമരങ്ങള്‍ക്ക് പിന്നില്‍ ഇടത് മാവോയിസ്റ്റ് ശക്തികളെന്ന കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്റെ പ്രസ്താവനക്കെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രശ്‌നം പരിഹരിക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ ബലിയാടുകളെ തിരയുന്നുവെന്ന് സീതാറാം യെച്ചൂരി.

കര്‍ഷക പ്രക്ഷോഭം അതിശക്തമാക്കുന്നതിന്റെ ഭാഗമായാണ് ദില്ലി- ആഗ്ര, ദില്ലി-ജയ്പൂര്‍ ദേശീയ പാതകള്‍ ഉപേരോധിക്കാന്‍ ആരംഭിച്ചത്.രാജസ്ഥാനിലെ കട്പുത്തലിയില്‍ എത്തിച്ചേര്‍ന്ന കര്‍ഷകര്‍ നാളെ രാവിലെയോടെ ദില്ലി ആഗ്ര ദേശീയപാത പൂര്‍ണമായി ഉപരോധിക്കും. ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്ന് കര്‍ഷക റാലി ആരംഭിച്ചു. ശംഭു, ബാസ്താര, ടോള്‍ പ്ലാസകളില്‍ ടോള്‍ പിരിവ് കര്‍ഷകര്‍ നിര്‍ത്തിച്ചു.

ഹരിയാന , പശ്ചിമ ബംഗാള്‍, ഒഡിഷ, തെലങ്കന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ടോള്‍ പിരിവ് കര്‍ഷകര്‍ തടഞ്ഞു. ഹരിയനയില്‍ റിലയന്‍സ് പെട്രോള്‍ പാമ്പുകള്‍ ഉപരോധിച്ചു. അതേ സമയം സമരങ്ങള്‍ക്ക് പിന്നില്‍ ഇടത് മാവോയിസ്റ്റ് ശക്തികളെന്ന കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്റെ പ്രസ്താവനക്കെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. കര്‍ഷകരെ വിളിക്കുന്നതിനോ പ്രശ്‌നം പരിഹരിക്കുന്നതിനോ പകരം കേന്ദ്രസര്‍ക്കാര്‍ ബലിയാടുകളെ തിരയുന്നുവെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ഉതരവാദിത്തമില്ലാതെ ഇത്തരം പ്രസ്താവനകള്‍ സാഹചര്യത്തിന് ഗുണം ചെയ്യില്ലെന്നും, നിരുത്തരവാദപരമായ നിലപാട് തുടര്‍ന്നാല്‍ പ്രശനം കൂടുതല്‍ വഷളാകുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

അതിനിടയില്‍ കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും നിലപാട് ആവര്‍ത്തിച്ചു. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഭാഗമായാണ് നിയമങ്ങളെന്ന് പറഞ്ഞ പ്രധാനമന്ത്രിക്ക് കര്‍ഷകര്‍ക്ക് വേണ്ടതും ആത്മനിര്‍ഭര്‍ ആണെന്ന മറുപടിയുമായി കര്‍ഷകര്‍ രംഗത്തെത്തി. നാളെ മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News