അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക്… കളമറിഞ്ഞ് കളിക്കുക; സുരേഷ്‌ഗോപിക്ക് കിടിലന്‍ മറുപടിയുമായി ഹരീഷ് പേരടി

എല്‍ഡിഎഫ് സര്‍ക്കാരിനെ കടലില്‍ എറിയണമെന്ന സുരേഷ് ഗോപി എംപിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചലചിത്ര താരം ഹരീഷ് പേരടി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക്…നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണമെന്ന് ഹരീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇടതുസര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും ഇത്രയും മോശപ്പെട്ട ഭരണം ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് കഴിഞ്ഞദിവസം സുരേഷ് ഗോപി പ്രസ്താവിച്ചത്.

കണ്ണൂരില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപി ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ചത്. എന്നാല്‍ ിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണമെന്ന് പേരടി ഓര്‍മിപ്പിക്കുന്നു.

അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം…എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടും.

തുടര്‍ന്ന് ന്യൂനമര്‍ദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്…ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും…കളമറിഞ്ഞ് കളിക്കുക…

അറബി കടലിൽ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങൾ എറിയാൻ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല…

Posted by Hareesh Peradi on Friday, 11 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here