കേരളത്തിന്റെ മതനിരപേക്ഷത ആര് വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയില്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ മതനിരപേക്ഷത ആര് വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയില്ലെന്നും അപവാദപ്രചരണങ്ങള്‍ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.

സംഘടിതമായ അപവാദ പ്രചാരണങ്ങളെ മറികടന്ന് ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നേറുന്നത് ജനപിന്തുണ കൊണ്ടാണ്. എന്ത് ത്യാഗം സഹിച്ചും ഇതുമായി മുന്നോട്ട് പോകും. സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണഇപ്പറയുന്നില്ല. അത് നാട്ടിലെ ജനങ്ങളുടെ അനുഭവമാണ്, ഏറ്റവും ഒടുവില്‍ കൊവിഡ് പ്രതിരോധവും നാം നല്ലരീതിയില്‍ നടപ്പാക്കുന്നത് ജന പിന്തുണ കൊണ്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here