അന്വേഷണ ഏജന്‍സികളുടെ വഴിവിട്ട പോക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മുഖ്യമന്ത്രി

അന്വേഷണ ഏജന്‍സികളുടെ വഴിവിട്ട പോക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. കേന്ദ്ര സര്‍ക്കാരും യുഡിഎഫും ഒരേ വഴിയില്‍ സഞ്ചരിക്കുന്നു. കേന്ദ്രം ഭരിക്കുന്നവരെ അധികാരത്തില്‍ എത്തിക്കുക എന്നതല്ല അന്വേഷണ ഏജന്‍സികളുടെ കടമ. മിഷനുകള്‍ പിരിച്ച് വിടുമെന്ന് പറയുന്നത് അതിന്റെ അസഹിഷ്ണുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതാണ്. പ്രതിപക്ഷകക്ഷികള്‍ അധികാരത്തില്‍ ഉളളിടുത്ത് അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. ത്രിപുരയില്‍ മരുന്നിന് പോലും ബിജെപി ഇല്ലാതിരുന്ന സംസ്ഥാനം. അവിടെ കോണ്‍ഗ്രസിനെ ബിജെപി മൊത്തത്തില്‍ വിലക്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here