അനിയത്തിക്കുവേണ്ടിയാണ് 2 കോടിയുടെ ആ പരസ്യം നിരസിച്ചത്; ഒടുവില്‍ ആ രഹസ്യം തുറന്നുപറഞ്ഞ് സായി പല്ലവി

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സായി പല്ലവി. പ്രത്യേകിച്ച് മുഖക്കുരു ഉള്ള പെണ്‍കുട്ടികള്‍ക്ക് ഒരു ആശ്വാസം കൂടിയായിരുന്നു സായി.

ജീവിതത്തിലും സിനിമയിലും അധികം മേക്കപ്പുകള്‍ ഉപയോഗിക്കാത്ത ഒരു നടിയാണ് സായി പല്ലവി. എന്നാല്‍ അടുത്തിടെ സായി പല്ലവി ഒരു പരസ്യം നിരസിച്ചതിന്റെ പേരില്‍ ശ്രദ്ധേയ ആവുകയായിരുന്നു.

2 കോടി രൂപയുടെ ഫേസ്‌ക്രീം പരസ്യമാണ് താരം നിരസിച്ചത്. ഒരു സ്വകാര്യ അഭിമുഖത്തിലാണ് പരസ്യം നിരസിച്ച കാര്യത്തെക്കുറിച്ച് പറയുന്നത്. ഒരുസമയത്ത് താനും ഫേസ്‌ക്രീമുകള്‍ ഉപയോഗിച്ചിരുന്നു.

മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നിരവധി ക്രീമുകള്‍ താനും പരീക്ഷിച്ചിട്ടുണ്ട്. വീടിന് പുറത്തു പോകാന്‍ പോലും മടിയായിരുന്നെന്നും സായ് പറയുന്നു.

തന്നെയുമല്ല എന്നേക്കാളും ഇരുണ്ട നിറമാണ് എന്റെ അനുജത്തിയെന്നും അവള്‍ ചില പച്ചക്കറി കഴിക്കാതിരിക്കുമ്പോള്‍, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കില്‍ ഇതെല്ലാം കഴിക്കണമെന്ന് അമ്മ പറയാറുണ്ടായിരുന്നെന്നും സായി പറയുന്നു.

നിറത്തിന്റെ പേരില്‍ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടെന്നും അതുകൊണ്ടുതന്നെ എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്ക് പരസ്യം നിരസിക്കണമായിരുന്നെന്നും സായ് പറഞ്ഞു.

എന്റെ സഹോദരിക്കുവേണ്ടി അതെങ്കിലും ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യമെന്നും അതെന്റെ വ്യക്തിപരമായ തീരുമാനമായിരുന്നെന്നും സായ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News