തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മികച്ച വിജയം നേടും: കോടിയേരി ബാലകൃഷ്ണന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മികച്ച വിജയം നേടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇടത് പക്ഷത്തിനെതിരെ സമാനതകളില്ലാത്ത ദുഷ്പ്രചരണങ്ങള്‍ നടന്നു.

വികസനത്തിനും മത നിരപേക്ഷതയ്ക്കും വോട്ട് എന്ന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തു. ഇടത് മുന്നണി നേതാക്കള്‍ക്ക് എതിരെ വ്യക്തിഹത്യ പ്രചരണമാണ് പ്രതിപക്ഷം നടത്തുന്നത്.

യു ഡി എഫ് – ബി ജെ പി -വെല്‍ഫെയര്‍ അവിശുദ്ധ സഖ്യം ജനങ്ങള്‍ തള്ളിക്കളയുമെന്നും കോടിയേരി പറഞ്ഞു. മാമന്‍ വാസു രക്തസാക്ഷി ദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു കൊടിയേരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News